( അശ്ശര്‍ഹ് ) 94 : 1

أَلَمْ نَشْرَحْ لَكَ صَدْرَكَ

നാം നിനക്ക് നിന്‍റെ നെഞ്ച് വിശാലമാക്കിത്തന്നില്ലെയോ?

എല്ലാ വിവരങ്ങളുമടങ്ങിയ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ദിവ്യസന്ദേശമായി നല്‍ കുകവഴി എല്ലാ സംശയങ്ങളും ഭയവും ദൂരീകരിച്ച് നിന്‍റെ മാറിടത്തെ വിശാലമാക്കിത്തന്നി ല്ലെയോ എന്നാണ് പ്രവാചകനോട് ചോദിക്കുന്നത്. അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികള്‍ ക്കും യാതൊരു ഭയവും ആവലാതിയും വേവലാതിയും ദുഃഖവും ഒന്നും തന്നെ അനുഭവപ്പെടാന്‍ പാടില്ല. അപ്പോള്‍ മാത്രമാണ് ഗ്രന്ഥം ഐശ്വര്യവും കാരുണ്യവും രോഗശമന വും പരിചയും മുഹൈമിനുമെല്ലാം ആയിത്തീരുന്നത്. 6: 125; 10: 57-58; 18: 1-2; 20: 1-3 വി ശദീകരണം നോക്കുക.