( അലഖ് ) 96 : 10

عَبْدًا إِذَا صَلَّىٰ

-ഒരു അടിമ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍.

സാഷ്ടാംഗ പ്രണാമത്തിലായിരുന്ന പ്രവാചകനെ തടയാന്‍ ഉദ്യമിച്ച അബൂജാഹിലിനെക്കുറിച്ച് പ്രസ്തുത വിവരം അറിയാത്ത പ്രവാചകനെ സൂക്തം അവതരിപ്പിച്ചുകൊണ്ട് അറിയിക്കുകയാണ്. ഫുജ്ജാറുകളായ കുഫ്ഫാറുകളുടെ ഈ വിരോധം അദ്ദിക്റിനെ ജീവിപ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളോട് എക്കാലത്തും ആവര്‍ത്തിക്കുന്നതാണ്. അല്ലാഹുവിന്‍റെ ഏകത്വം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും അംഗീകരിക്കുന്ന വിശ്വാസികള്‍ ഖിബ്ലയുള്ള മക്കയിലെ പെരുന്നാള്‍ ദിനം അംഗീകരിച്ചുകൊണ്ട് പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കാന്‍ ഉദ്യമിച്ചാല്‍ ഖിബ്ല അംഗീകരിക്കാത്ത ഇന്നത്തെ അബൂ ജാഹിലിന്‍റെ പിന്‍ഗാമികളായ ഫുജ്ജാറുകള്‍ എല്ലാവിധ കുതന്ത്രങ്ങളും പ്രയോഗിച്ച് അത് തടയാന്‍ ശ്രമിക്കുന്നതാണ്. എന്നാല്‍ പ്രകാശമായ അദ്ദിക്റിനെ ഊതിക്കെടുത്താനുള്ള കപടവിശ്വാസികളുടെ തന്ത്രങ്ങള്‍ അല്ലാഹു വിജയിപ്പിക്കുകയില്ലതന്നെ എന്ന് 61: 8-9 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി 7: 205 -206 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടത്തിലുള്ള സുദീര്‍ഘമായ സാഷ്ടാംഗപ്രണാമമാണ് പ്രാര്‍ത്ഥനാ രീതിയായി സ്വീകരിക്കേണ്ടത്. 10: 85-87; 14: 46; 35: 10 വിശദീകരണം നോക്കുക.