( ബയ്യിനഃ ) 98 : 8

جَزَاؤُهُمْ عِنْدَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ لِمَنْ خَشِيَ رَبَّهُ

അവര്‍ക്ക് തങ്ങളുടെ നാഥന്‍റെ പക്കലുള്ള പ്രതിഫലം താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന നിത്യാനുഗ്രഹ സ്വര്‍ഗപ്പൂന്തോപ്പുകളാണ്, അവര്‍ അതില്‍ എന്നെന്നും നിത്യവാസികളാണ്; അല്ലാഹു അവരെത്തൊട്ടും അവര്‍ അവനെത്തൊട്ടും തൃപ്തിപ്പെട്ടിരിക്കുന്നു, അത് തന്നെയാണ് തന്‍റെ നാഥനെ ഭയപ്പെടുന്നവനുള്ളത്. 

സൂക്തം 6 ല്‍ നരകത്തിലുള്ളവരെക്കുറിച്ച് പറഞ്ഞപ്പോള്‍ 'എന്നെന്നും' എന്ന് പറയാതെ അവര്‍ അതില്‍ നിത്യവാസികളാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് വിചാരണ കൂടാതെ നരകത്തിന്‍റ അടിത്തട്ടില്‍ പോകുന്ന കപടവിശ്വാസികള്‍ അതില്‍ എന്നെന്നും നിത്യവാസികളാണെങ്കില്‍ വിചാരണക്കുശേഷം നരകത്തിലേക്ക് തെളിക്കപ്പെടുന്ന പലരെയും 34: 23 ല്‍ വിവരിച്ച പ്രകാരം അവരുടെ ശിക്ഷാകാലയളവ് കഴിഞ്ഞാല്‍ ഐഹികലോകത്ത് അവരുടെ സഹവാസികളായിരുന്ന സ്വര്‍ഗാവകാശികളെക്കൊണ്ട് ശുപാര്‍ശ ചെയ്യിപ്പിച്ച് സ്വര്‍ഗത്തിലേക്ക് കയറ്റുന്നതാണ്. വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണെങ്കിലും ശരി, സ്വര്‍ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഒരു കാലത്തും സ്വര്‍ഗത്തില്‍ നിന്ന് പുറത്ത് പോകേണ്ടിവരികയില്ല എന്നതുകൊണ്ടാണ് 'അവര്‍ അതില്‍ എന്നെന്നും നിത്യവാസികളാണ്' എന്ന് പറഞ്ഞത്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ഉള്‍ക്കാഴ്ച്ചാദായകമായ അദ്ദിക്റില്‍ നിന്ന് തന്‍റെ നാഥനെ ആത്മാവു കൊണ്ട് കണ്ട് ഇവിടെ ചരിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസിക്ക് മാത്രമേ വിശ്വാസിയായ അല്ലാഹുവിന്‍റെ രൂപത്തില്‍ ലൈംഗികാവയവങ്ങളില്ലാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. 2: 62; 50: 31-35; 58: 22; 89: 27-30 വിശദീകരണം നോക്കുക.