(യൂനുസ്) 10 : 14
ثُمَّ جَعَلْنَاكُمْ خَلَائِفَ فِي الْأَرْضِ مِنْ بَعْدِهِمْ لِنَنْظُرَ كَيْفَ تَعْمَلُونَ

പിന്നെ അവര്‍ക്കുശേഷം ഭൂമിയില്‍ നാം നിങ്ങളെ പ്രതിനിധികളാക്കിയിരിക്കുന്നു -നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നമുക്ക് കണ്ടറിയുന്നതിനുവേണ്ടി. 

                              

4: 131-133 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്മാരിലൂടെ നാഥന്‍ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് നാഥന്‍റെ പ്രതിനിധിയായി ജീവിക്കുന്നത് എങ്ങിനെയാണെന്ന് ജനങ്ങളെ പഠിപ്പിക്കുന്നതിനുവേണ്ടിയാണ്. എന്നാല്‍ അവരെല്ലാവരും അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് തെമ്മാടികളാകുമ്പോഴാണ് അവരെ നശിപ്പിക്കുകയും, അവരില്‍ നിന്നും രക്ഷപ്പെടുത്തിയ വിശ്വാസികളില്‍ നിന്ന് മറ്റൊരു തലമുറയെ നട്ടുവളര്‍ത്തിക്കൊണ്ട് വരികയും ചെയ്തിട്ടു ള്ളത്. അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള അദ്ദിക്ര്‍ 35: 32 ല്‍ പറഞ്ഞ പ്രകാരം അനന്തരമെടുത്തത് അദ്ദേഹത്തിന്‍റെ ജ നതയാണ്. എന്നാല്‍ 3: 7 ല്‍ വിവരിച്ച പ്രകാരം അവരിലെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റു ള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുകവഴി അവരുടെ ആത്മാവിനോട് തന്നെ അക്രമം കാണിക്കുന്നവരാണ്. അദ്ദിക്റിനെ സത്യപ്പെടുത്തുകയും പിന്‍പറ്റുകയും ചെയ്യുന്ന ഒറ്റപ്പെട്ട വിശ്വാസി മാത്രമേ അദ്ദിക്റിനെ മൊത്തം ലോകരില്‍ സാക്ഷ്യപ്പെടുത്തുകയുള്ളൂ. 6: 131-133; 7: 37; 9: 73 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!