( യൂനുസ് ) 10 : 13

وَلَقَدْ أَهْلَكْنَا الْقُرُونَ مِنْ قَبْلِكُمْ لَمَّا ظَلَمُوا ۙ وَجَاءَتْهُمْ رُسُلُهُمْ بِالْبَيِّنَاتِ وَمَا كَانُوا لِيُؤْمِنُوا ۚ كَذَٰلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ

നിശ്ചയം നിങ്ങള്‍ക്കുമുമ്പ് ധാരാളം തലമുറകളെ അവര്‍ അക്രമികളായപ്പോള്‍ നാം നശിപ്പിച്ചിട്ടുണ്ട്, അവരുടെ പ്രവാചകന്‍മാര്‍ വെളിപാടും കൊണ്ട് അവരി ലേക്ക് വന്നിട്ടുണ്ടായിരുന്നു, എന്നാല്‍ അവര്‍ വിശ്വസിക്കുന്നവരായില്ല, അപ്ര കാരമാണ് നാം ഭ്രാന്തന്‍മാരായ ഒരു ജനതക്ക് പ്രതിഫലം കൊടുക്കുക.

അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ഒരു ജനത അക്രമിക ളും തെമ്മാടികളും ഭ്രാന്തന്മാരുമാകുമ്പോഴല്ലാതെ നിഷ്പക്ഷവാനായ നാഥന്‍ ഒരു നാടി നെയും നശിപ്പിക്കുകയില്ല. ലൂത്തിന്‍റെ ജനത പ്രകൃതിക്ക് വിരുദ്ധമായ സ്വവര്‍ഗരതിയില്‍ മുഴുകി ഭ്രാന്തന്മാരായ ഒരു ജനതയായപ്പോഴാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ആ ജനതയെ ക്കുറിച്ച് 'എങ്ങനെയായിരുന്നു ഭ്രാന്തന്മാരുടെ പര്യവസാനമെന്ന് നീ നോക്കിക്കാണുക' എന്ന് 7: 84 ലൂടെ നാഥന്‍ പറഞ്ഞിട്ടുണ്ട് . ഒരു നാട്ടിലുള്ള മുഴുവന്‍ ആളുകളും അക്രമികളാവുമ്പോഴാണ് 6: 45-47 ല്‍ വിവരിച്ച പ്രകാരം അവര്‍ നശിപ്പിക്കപ്പെട്ടിട്ടുള്ളത്. അദ്ദിക്ര്‍ കൊണ്ട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു വിശ്വാസി ഒരു നാ ട്ടിലുള്ള കാലം ആ നാട് നശിപ്പിക്കപ്പെടുകയില്ല.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് കപടവിശ്വാസികളും കുഫ്ഫാറുകളുമായ ഫുജ്ജാറുകളാണ്. എന്നാല്‍ 9: 67-68 ല്‍ വിവരിച്ച പ്രകാരം അവര്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും നന്മ വിരോധിക്കുന്നവരും തിന്മ കല്‍പി ക്കുന്നവരും, 9: 16 ല്‍ വിവരിച്ച പ്രകാരം 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവ രും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 2: 99; 6: 55; 7: 40; 9: 5, 28 വിശദീകരണം നോക്കുക.