അവര്‍ ഐഹികവിഭവങ്ങള്‍ ആസ്വദിക്കട്ടെ, പിന്നെ നമ്മിലേക്കാണ് അവരുടെയെല്ലാം മടക്കം, പിന്നെ കാഫിറുകളായിരുന്നതിന് നാം അവരെ അതിക ഠിനമായ ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യും!
അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി, 3: 136; 4: 1; 6: 165 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം 4-ാം ഘട്ടമായ ഇഹലോകത്തുവെച്ച് 7-ാം ഘട്ടമായ പരലോകത്തേക്കുവേണ്ടി സ്വര്‍ഗം സമ്പാദിക്കണമെന്നും, 9: 51; 17: 13-14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാഓരോ മനുഷ്യന്‍റെയും പിരടിയില്‍ കര്‍മരേഖ ബന്ധിച്ചിട്ടുണ്ടെന്നും വിധിദിവസം അത് ഒരു തുറന്ന, സ്വയം പ്രകാശിക്കുന്ന പുസ്തകമായി പുറത്തെടുത്തുകൊണ്ട് ഓരോരുത്തരും വായിച്ചാണ് അവരവരുടെ വിചാരണ നടത്തേണ്ടിവരിക എന്നും ബോധമുള്ളവനാണ്.
എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ലക്ഷ്യബോധം നഷ്ടപ്പെട്ട ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് പിശാചിനെ സേവിച്ചുകൊണ്ട് ജീവിക്കുന്നവരാണ്. ഭ്രാന്തന്മാരായ അവര്‍ ഈ കര്‍മരേഖയെക്കുറിച്ച് ബോധമില്ലാത്തവരായതിനാല്‍ വിധിദിവസം, 'ഓ ഞങ്ങളുടെ നാശം! ഇത് എന്തൊരു ഗ്രന്ഥമാണ്! ചെറുതോ വലുതോ ആയ ഒന്നും തന്നെ ഇതില്‍ കൊത്തിവെക്കാതെ വിട്ടുപോയിട്ടില്ലല്ലോ എന്ന് വിലപിക്കുന്നതും അവര്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം അവരുടെ ഗ്രന്ഥത്തില്‍ കണ്ടെത്തുന്നതുമാണ് എന്ന് 18: 49 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. ഒരു ആ ത്മാവിനോടും അതിന് വഹിക്കാന്‍ കഴിയാത്തത് കല്‍പിക്കപ്പെട്ടിട്ടില്ല, സത്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കര്‍മരേഖ നമ്മുടെ പക്കലുണ്ട്, അവര്‍ അനീതി കാണിക്കപ്പെടുകയില്ല, എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ ഈ ബോധത്തിലല്ലാതെയാണ് ഉള്ളത്. ഈ കര്‍മരേഖയെക്കുറിച്ച് ബോധമില്ലാത്ത പ്രവൃത്തികളാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്; ലക്ഷ്യബോധമില്ലാതെയും പ്രജ്ഞയറ്റവരുമായി അവര്‍ അത് പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും എന്ന് 23: 62-64 സൂക്തങ്ങളിലും; 25: 17-18 സൂക്തങ്ങളില്‍ പറഞ്ഞ അദ്ദിക്റിനെ വിസ്മരിച്ച ഇത്തരം കെട്ടജനതക്ക് വേദനാജനകമായ ശിക്ഷയാണുള്ളതെന്ന് 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞതും അവര്‍ വായിച്ചിട്ടുണ്ട്. ഞങ്ങള്‍ പ്രവാചകന്മാരില്‍ ആരിലും ഒരു വ്യത്യാസവും കല്‍പിക്കുന്നില്ല എന്ന് 2: 136, 285 സൂക്തങ്ങളില്‍ വായിക്കുന്ന ഇവര്‍ അദ്ദിക്റിനെ തള്ളിപ്പറയുകവഴി ഒരു പ്രവാചകനെയും നബിയെയും പിന്‍പറ്റാത്തവരാണ്. പകരം അവര്‍ 2: 78-79 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നവരുമാണ്. ഇത്തരം ഫുജ്ജാറുകളെ വധിച്ചുകളയണമെന്ന 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന 4: 158-159 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്നശേഷമാണ് നടപ്പിലാക്കപ്പെടുക. 3: 106, 196-197; 6: 22-26 വിശദീകരണം നോക്കുക.