يَحْسَبُ أَنَّ مَالَهُ أَخْلَدَهُ
അവന് കണക്കുകൂട്ടുന്നു, നിശ്ചയം അവന്റെ സമ്പത്ത് അവനെ ശാശ്വതനാക്കിയിരിക്കുന്നുവെന്ന്.
വന്നപ്പോള് കൊണ്ടുവരാത്തതും പോകുമ്പോള് കൊണ്ടുപോകാത്തതുമായ, നാഥന് നല്കിയ എല്ലാ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്റെ വെളിച്ചത്തില് 1000 സമുദായങ്ങളില് പെട്ട ജീവികള്ക്ക് നാഥനെ ആത്മാവുകൊണ്ട് കീര്ത്തനം ചെയ്യാനും വാഴ്ത്താനും അവസരം ഒരുക്കാന് ഉപയോഗപ്പെടുത്തുകയാണ് ജീവിതലക്ഷ്യം മനസ്സിലാക്കിയ വിശ്വാസികള് ചെയ്യുക. ലക്ഷ്യബോധമില്ലാതെ ധനം സമ്പാദിച്ച് നശീകരണ പ്രവര്ത്തനങ്ങള്ക്കുവേണ്ടി ചെലവഴിക്കുന്ന അറബി ഖുര്ആന് വായിക്കുന്ന കുഫ്ഫാറുകളും ഫുജ്ജാറുകളുമായ കപടവിശ്വാസികളും അവരുടെ അനുയായികളും തന്നെയാണ് കാഫിറുകളും അക്രമികളുമെന്ന് 2: 254 ല് പറഞ്ഞിട്ടുണ്ട്. കുഫ്ഫാറുകളായി മരണപ്പെടുന്ന അവര്ക്ക് ഭൂമിയിലുള്ള മുഴുവന് സ്വര്ണവും ലഭിച്ച് അതുകൊണ്ട് തെണ്ടം ചെയ്യാമെന്നുവെച്ചാല് അതൊന്നും അവരില് നിന്ന് സ്വീകരിക്കപ്പെടുകയില്ല എന്നും വേദനാജനകമായ ശിക്ഷയില് നിന്ന് സഹായിക്കാന് ആരും ഉണ്ടാവുകയില്ല എന്നും 3: 91 ല് വിവരിച്ചിട്ടുണ്ട്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകള് നരകക്കുണ്ഠത്തില് വെച്ച് പരസ്പരം വാദിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ലൂ ടെ ത്രികാലജ്ഞാനി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 8: 22; 9: 67-68; 69: 27-29 വിശദീകരണം നോക്കുക