( ഹൂദ് ) 11 : 29

وَيَا قَوْمِ لَا أَسْأَلُكُمْ عَلَيْهِ مَالًا ۖ إِنْ أَجْرِيَ إِلَّا عَلَى اللَّهِ ۚ وَمَا أَنَا بِطَارِدِ الَّذِينَ آمَنُوا ۚ إِنَّهُمْ مُلَاقُو رَبِّهِمْ وَلَٰكِنِّي أَرَاكُمْ قَوْمًا تَجْهَلُونَ

ഓ എന്‍റെ ജനമേ! ഈ ദൗത്യത്തിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് ധനമൊന്നും ചോദിക്കുന്നുമില്ല, എന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെ പക്കലല്ലാതെ അല്ല, ഞാന്‍ വിശ്വാസികളായവരെ ആട്ടിയോടിക്കുന്നവനുമല്ല, നിശ്ചയം അവര്‍ അവരുടെ നാഥനെ കണ്ടുമുട്ടുന്നവരാകുന്നു, എന്നാല്‍ നിശ്ചയം ഞാന്‍ നിങ്ങ ളെ കാണുന്നത് അവിവേകികളായ ഒരു ജനതയായിട്ടുമാകുന്നു.

 നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് വേണ്ടി പ്രവാചകന്‍മാരോ വിശ്വാസികളോ ഒരു പ്രതിഫലവും ചോദിക്കുന്നവരല്ല. അദ്ദിക്ര്‍ ലോകത്ത് എത്തിച്ചുകൊടുക്കുന്ന ദുര്‍ബലരായ വിശ്വാസികളെ മാന്യന്‍മാരെന്ന് നടിക്കു ന്ന കപടവിശ്വാസികള്‍ക്കുവേണ്ടി അവര്‍ ആട്ടി അകറ്റുന്നവരുമല്ല. അമാനത്തായ അ ദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് അക്രമികളായ കപടവിശ്വാസികളെയും അവരെ അന്ധമാ യി പിന്‍പറ്റുന്ന അവിവേകികളായ മുശ്രിക്കുകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയാണെ ന്ന് 33: 72-73 ല്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ നൂഹിനോട് അദ്ദേഹത്തിന്‍റെ ജനതയിലെ കാഫിറുകളായ പ്രമാണിമാര്‍ പറഞ്ഞ അതേ വാക്കുകളാണ് പ്രവാചകന്‍ മുഹമ്മദിനോ ട് മക്കാമുശ്രിക്ക് നേതാക്കളും പറഞ്ഞിരുന്നത്. അതിന് മറുപടിയായിട്ടാണ് 6: 52 അ വതരിച്ചിട്ടുള്ളത്. 5: 67; 10: 72; 16: 125; 33: 1, 48 വിശദീകരണം നോക്കുക