وَإِلَىٰ عَادٍ أَخَاهُمْ هُودًا ۚ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَٰهٍ غَيْرُهُ ۖ إِنْ أَنْتُمْ إِلَّا مُفْتَرُونَ
ആദിലേക്ക് അവരുടെ സഹോദരന്‍ ഹൂദിനെയും; അവന്‍ പറഞ്ഞു: ഓ എ ന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാവുക, നിങ്ങള്‍ക്ക് അവനെക്കൂടാതെ മറ്റൊരു ഇലാഹുമില്ലതന്നെ, നിങ്ങള്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവരല്ലാതെയല്ല.
കാണാതെ കണ്ട് ആരെ വിളിക്കാമോ, ആരില്‍ ഭരമേല്‍പിക്കാമോ, ആരെ ഭയ പ്പെടാമോ, ആരുടെ മുമ്പിലാണോ ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടത്, അവനാണ് ഇലാഹ്. അവന്‍ പ്രപഞ്ചനാഥനായ അല്ലാഹു മാത്രമാണ്. 313 പ്രവാചകന്മാരും സത്യവും തെളിവുമായ അദ്ദിക്ര്‍ കൊണ്ട് അയക്കപ്പെട്ടിട്ടുള്ളത് പ്രപഞ്ചനാഥനായ അ ല്ലാഹുവിനെക്കൂടാതെ മറ്റൊരു ഇലാഹും ഇല്ല എന്നും, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുന്നവരാകുവീന്‍ എന്നും പഠിപ്പിക്കാനാണ് എന്ന് 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. അ വന്‍ എല്ലാ മനുഷ്യര്‍ക്കും ഇലാഹും ഉടമയും രാജാവുമാണെന്ന് 114: 1-3 ല്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പക്ഷേ ഇതര ജനവിഭാഗങ്ങള്‍ക്ക് അവനെ ഗ്രന്ഥം സമര്‍പ്പിക്കുന്ന രീതിയില്‍ പരിചയപ്പെടുത്തുന്നില്ല എന്നുമാത്രമല്ല, അവര്‍ തന്നെ നാഥന് ശുപാര്‍ശക്കാരെയും ഇടയാളന്മാരെയും സ്ഥാപിച്ച് 4: 150-151 ല്‍ വിവരിച്ച യഥാര്‍ത്ഥ മുശ്രിക്കുകളും കാഫിറുക ളുമായിരിക്കുകയുമാണ്. ആത്മാവിന്‍റെ ഉടമയായ നാഥനെ അംഗീകരിക്കാത്ത അവര്‍ അ വരുടെ മരണസമയത്ത് അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ല്‍ വായിക്കുന്നവരുമാണ്. 2: 255; 10: 28-30, 104-106 വിശദീകരണം നോക്കുക.