( യൂസുഫ് ) 12 : 104
وَمَا تَسْأَلُهُمْ عَلَيْهِ مِنْ أَجْرٍ ۚ إِنْ هُوَ إِلَّا ذِكْرٌ لِلْعَالَمِينَ
നീ അവരോട് ഇതിന് ഒരു പ്രതിഫലവും ചോദിക്കുന്നില്ല, നിശ്ചയം ഇത് സര്വ്വലോകര്ക്കുമുള്ള ഒരു ഉണര്ത്തലല്ലാതെ മറ്റൊന്നുമല്ല.
25: 57 ല് അല്ലാഹു പ്രവാചകനോട് പറയാന് കല്പിക്കുന്നു: ഈ സന്ദേശം നിങ്ങള് ക്ക് എത്തിച്ച് തരുന്നതിന് ഞാന് നിങ്ങളോട് ഒരു പ്രതിഫലവും ചോദിക്കുന്നില്ല, ആ രാണോ തന്റെ നാഥനിലേക്ക് വഴി അന്വേഷിക്കാന് ഉദ്ദേശിക്കുന്നത് അതൊഴികെ. അഥവാ 73: 19 ലും 76: 29 ലും പറഞ്ഞ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി വന്നസ്ഥലത്തേ ക്ക് തിരിച്ചുപോകണമെന്നാണ് പ്രവാചകനും വിശ്വാസികളും ആവശ്യപ്പെടുക. പ്രസ്തു ത ടിക്കറ്റ് ലോകര്ക്ക് എത്തിച്ചുകൊടുക്കുന്നതിന് അവര് പ്രതിഫലമൊന്നും ചോദിക്കു കയുമില്ല. 6: 89-90; 11: 51, 123; 38: 86-88 വിശദീകരണം നോക്കുക.