അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്നുള്ള ഒരു വിഹിതം അവരെ മൂടുകയില്ലെന്ന് അല്ലെങ്കില്‍ അവര്‍ തിരിച്ചറിയാത്ത അവസ്ഥയില്‍ പെട്ടെന്ന് ആ അന്ത്യനിമിഷം അവര്‍ക്ക് വന്നെത്തുകയില്ലെന്ന് അവര്‍ നിര്‍ഭയരായിരിക്കുകയാണോ?
31: 33 ല്‍, നിശ്ചയം അല്ലാഹുവിന്‍റെ വാഗ്ദത്തം സത്യമാണ്, അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ, അല്ലാഹുവിന്‍റെ കാര്യ ത്തില്‍ ആ മഹാവഞ്ചകനായ പിശാചും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ! എന്നും; 31: 34 ല്‍, നിശ്ചയം അന്ത്യനിമിഷത്തെക്കുറിച്ചുള്ള അറിവുള്ളത് അല്ലാ ഹുവിന്‍റെ പക്കലാണ്, അവനാകുന്നു മഴ വര്‍ഷിപ്പിക്കുന്നത്, ഗര്‍ഭപാത്രത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. ഒരാള്‍ക്കും താന്‍ നാളെ എന്താണ് സ മ്പാദിക്കുക എന്ന് അറിയുകയില്ല, ഒരാള്‍ക്കും ഏത് ഭൂമിയിലാണ് താന്‍ മരിക്കുക എന്നും അറിയുകയില്ല, നിശ്ചയം അല്ലാഹു സര്‍വ്വജ്ഞാനിയും എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയുമാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. മനുഷ്യര്‍ ആരാണെന്നും ഭൂമിയില്‍ അവരുടെ നിയോഗലക്ഷ്യം എന്താണെന്നും പഠി പ്പിക്കുന്നത് ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്റാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവും വ്യക്തമായ പ്രകാശവും വന്നുകിട്ടി, അപ്പോ ള്‍ അതിനെ മുറുകെപ്പിടിച്ചവന്‍ സന്‍മാര്‍ഗത്തിലായി എന്ന് 4: 174-175 സൂക്തങ്ങളില്‍ മനുഷ്യരെ വിളിച്ച് അല്ലാഹു പറഞ്ഞിട്ടുണ്ട്. സൂക്തത്തില്‍ പറഞ്ഞ തെളിവും പ്രകാശവും അദ്ദിക്ര്‍ തന്നെയാണ്. 7: 97-99; 9: 115; 12: 24; 16: 43; 25: 59 വിശദീകരണം നോക്കുക.