( അർറഅദ് ) 13 : 6

وَيَسْتَعْجِلُونَكَ بِالسَّيِّئَةِ قَبْلَ الْحَسَنَةِ وَقَدْ خَلَتْ مِنْ قَبْلِهِمُ الْمَثُلَاتُ ۗ وَإِنَّ رَبَّكَ لَذُو مَغْفِرَةٍ لِلنَّاسِ عَلَىٰ ظُلْمِهِمْ ۖ وَإِنَّ رَبَّكَ لَشَدِيدُ الْعِقَابِ

അവര്‍ നന്മക്കുമുമ്പ് തിന്മക്കുവേണ്ടിയാണ് നിന്നോട് ധൃതി കാണിക്കുന്നത്, എന്നാല്‍ ഇവര്‍ക്കുമുമ്പ് പാഠം പഠിപ്പിക്കുന്ന എത്രയോ ഉദാഹരണങ്ങള്‍ കഴിഞ്ഞുപോയിട്ടുള്ളതാകുന്നു, നിശ്ചയം നിന്‍റെ നാഥന്‍ മനുഷ്യരോട് അവരുടെ അക്രമത്തിന്‍റെ മേലിലും വിട്ടുവീഴ്ച ചെയ്യുന്നവന്‍ തന്നെയാണ്, നിശ്ചയം നി ന്‍റെ നാഥന്‍ കഠിനമായി ശിക്ഷിക്കുന്നവനും തന്നെയാകുന്നു.

ഇന്ന് ലോകരില്‍ ഫുജ്ജാറുകളാണ് ഇത്തരം സൂക്തങ്ങള്‍ അറബി ഖുര്‍ആനില്‍ വായിക്കുന്നത്. നാഥന്‍റെ കോപവും ശാപവും വര്‍ഷിച്ചിട്ടുള്ള തെമ്മാടികളായ ഇക്കൂട്ടര്‍ അവരുടെ വായകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരല്ലെങ്കിലും 10: 47-48 ല്‍ വി വരിച്ച പ്രകാരം അവരുടെ ജീവിതരീതി നാലാം ഘട്ടമായ ഐഹികലോക ജീവിതത്തെ ക്കുറിച്ച് നാഥന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്ന ബോധത്തിലുള്ളതല്ല. 41: 41-43 ല്‍, നിശ്ചയം, അദ്ദിക്ര്‍ വന്നുകിട്ടിയപ്പോള്‍ അതിനെ മൂടിവെച്ചവരുണ്ടല്ലോ, നിശ്ചയം അ ത് അജയ്യമായ ഒരു ഗ്രന്ഥം തന്നെയാണ്. അതിന്‍റെ മുന്നിലൂടെയോ അതിന്‍റെ പിന്നിലൂടെ യോ അതില്‍ മിഥ്യ വന്നെത്തുകയില്ല, അത് സ്തുത്യര്‍ഹനായ യുക്തിജ്ഞനില്‍ നിന്നും അവതരിപ്പിക്കപ്പെട്ടതാകുന്നു. നിനക്ക് മുമ്പുണ്ടായിരുന്ന പ്രവാചകന്മാരോട് പറയപ്പെട്ടിട്ടി ല്ലാത്ത ഒന്നും തന്നെ നിന്നോട് പറയപ്പെടുന്നില്ല, നിശ്ചയം നിന്‍റെ നാഥന്‍ പാപമോചനം നല്‍കുന്നവനും വേദനാജനകമായ ദണ്ഡനം നല്‍കുന്നവനുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 10: 39 ല്‍, എന്നാല്‍ ഏതൊന്നിനെക്കുറിച്ചുള്ള അറിവ് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെയോ, ഏതൊന്നിന്‍റെ പ്രവചനം അവരുടെ മുമ്പില്‍ വെളിവായിട്ടില്ലെയോ, അതിനെ അവര്‍ തള്ളിപ്പറയുകയാകുന്നു. അപ്രകാരം അവര്‍ക്ക് മുമ്പുള്ളവരും സത്യത്തെ ത ള്ളിപ്പറഞ്ഞിട്ടുണ്ട്, അപ്പോള്‍ അത്തരം അക്രമികളുടെ പര്യവസാനം എങ്ങനെയായിരു ന്നു എന്ന് നീ നോക്കിക്കാണുക എന്ന് പറഞ്ഞിട്ടുണ്ട്.

ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെച്ചുകൊ ണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് 7: 37 പ്രകാരം മരണസമയത്തും, 6: 130 പ്രകാരം വിധിദിവസവും സാക്ഷ്യം വഹിക്കുന്നതാണ്. അത്തരം ഭ്രാന്തന്മാരായ ഫുജ്ജാറുകളോട് 39: 59 പ്രകാരം നാഥന്‍ മരണസമയത്ത് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുന്നതാണ്. 8: 31-32; 10: 11; 11: 8, 100-104 വിശദീകരണം നോക്കുക.