(യൂനുസ്) 10 : 39
بَلْ كَذَّبُوا بِمَا لَمْ يُحِيطُوا بِعِلْمِهِ وَلَمَّا يَأْتِهِمْ تَأْوِيلُهُ ۚ كَذَٰلِكَ كَذَّبَ الَّذِينَ مِنْ قَبْلِهِمْ ۖ فَانْظُرْ كَيْفَ كَانَ عَاقِبَةُ الظَّالِمِينَ

എന്നാല്‍ ഏതൊന്നിനെക്കുറിച്ചുള്ള അറിവ് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെയോ, ഏതൊന്നിന്‍റെ പ്രവചനം അവരുടെ മുമ്പില്‍ വെളിവായിട്ടില്ലെയോ, അതിനെ അവര്‍ തള്ളിപ്പറയുകയാകുന്നു. അപ്രകാരം ഇവര്‍ക്കുമുമ്പുള്ളവരും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്, അപ്പോള്‍ അത്തരം അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിക്കാണുക.

54: 17 പ്രകാരം ഗ്രന്ഥത്തിന്‍റെ ആശയം മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിട്ടുണ്ടെങ്കിലും അതിന് യാതൊരുതരത്തിലുള്ള ശ്രമവും നടത്താതെ കപടവിശ്വാസികളെയും ഫുജ്ജാര്‍ കിതാബുകളെയും പിന്‍പറ്റി വഴികേടില്‍ ജീവിക്കുന്ന സാധാരണക്കാരായ ഫാജിറുകളെ മനസ്സില്‍ വക്രതയുള്ള കപടവിശ്വാസികള്‍ ആലങ്കാരിക സൂക്തങ്ങളുടെ വിശദീകരണങ്ങള്‍ ചോദിച്ചുകൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നതാണ്. അതുവഴി ആശയം സ്പഷ്ടമായ സൂ ക്തങ്ങളുടെ ആശയത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ നിന്നുപോലും തടയപ്പെട്ട് 62: 5 പ്രകാരം കഴുത ഭാരം പേറുന്നത് പോലെ, ഗ്രന്ഥത്തിന്‍റെ ശരീരം തിന്നുകൊണ്ട് വില്ലില്‍ നിന്ന് അമ്പ് തെറിക്കുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോവുകയാണ് അവര്‍ ചെയ്യുന്നത്. അതുവഴി അവര്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഗ്രന്ഥത്തിന്‍റെ സൂക്തങ്ങളിലൂടെ നാഥന്‍ തന്നോട് സംസാരിക്കുകയാണെന്ന് മനസ്സിലാക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട് എന്തിനോവേണ്ടി ജനിച്ച് ജീവിച്ചു മരിച്ചുപോവുകയാണ് ചെയ്യുന്നത്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവര്‍ നേരെച്ചൊവ്വെയുള്ള പാതയിലാണ് ജീവിക്കുന്നത് എന്നാണവര്‍ കരുതുന്നത് എന്ന് 7: 30 ല്‍ പറഞ്ഞിട്ടുണ്ട്. വിധിദിവസം മിഥ്യാവാദികളായ ഇവര്‍ നഷ്ടപ്പെട്ടവരായിരിക്കുമെന്ന് 40: 78 ല്‍ അവര്‍ വായിച്ചിട്ടുമുണ്ട്. 7: 8-9 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിധിദിവസം കര്‍മങ്ങള്‍ തൂക്കിനോക്കാനുള്ള ത്രാസ് അദ്ദിക്ര്‍ ആണ്. കെട്ടജനതയായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്നവരും തന്നെയാണ് ഭ്രാന്തന്മാരും അക്രമികളും കാഫിറുകളുമെന്ന് 2: 254; 6: 21; 10: 17; 32: 22 സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. അവര്‍ വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ നിന്നുള്ള ആയിരത്തില്‍ 999 ഉം നരകത്തിലേക്കുള്ളവരാണ്. 2: 85 ല്‍ വിവരിച്ച പ്ര കാരം അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് ലഭിക്കുക. 

 41: 53 ല്‍, ദിഗന്തങ്ങളിലും അവരില്‍ തന്നെയും നമ്മുടെ സൂക്തങ്ങള്‍ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുകതന്നെ ചെയ്യും, നിശ്ചയം അത് സത്യം തന്നെയാണ് എന്ന് അവര്‍ക്ക് വ്യക്തമാകുന്നതുവരെ; നിശ്ചയം നിന്‍റെ നാഥന്‍, അവന്‍ എല്ലാഓരോ കാര്യത്തിന്‍റെ മേലും ഒരു സാക്ഷിയാണെന്നത് നിനക്ക് പോരെയോ എന്ന് ചോദിച്ചിട്ടുണ്ട്. 40: 56 ല്‍, നിശ്ചയം യാതൊരു പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ സൂക്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരുണ്ടല്ലോ, അവരുടെ നെഞ്ചുകള്‍ അവര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതിലുള്ള അഹങ്കാരത്തിലല്ലാതെയല്ല, അപ്പോള്‍ നീ അല്ലാഹുവിനെക്കൊണ്ട് ശരണം തേടുക, നിശ്ചയം അവന്‍ എല്ലാം കേള്‍ക്കുന്ന സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 9: 73 ലൂടെ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി അഹങ്കാരികളായ കപടവിശ്വാസികളും കുഫ്ഫാറുകളും അടങ്ങിയ ഫുജ്ജാറുകളോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. 3: 7-10; 6: 33, 133; 7: 40, 53 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!