( അർറഅദ് ) 13 : 5

وَإِنْ تَعْجَبْ فَعَجَبٌ قَوْلُهُمْ أَإِذَا كُنَّا تُرَابًا أَإِنَّا لَفِي خَلْقٍ جَدِيدٍ ۗ أُولَٰئِكَ الَّذِينَ كَفَرُوا بِرَبِّهِمْ ۖ وَأُولَٰئِكَ الْأَغْلَالُ فِي أَعْنَاقِهِمْ ۖ وَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

നീ അത്ഭുതപ്പെടുന്നുവെങ്കില്‍, അപ്പോള്‍ നീ അത്ഭുതപ്പെടേണ്ടത് നാം മരിച്ച് മണ്ണായിത്തീര്‍ന്നാല്‍ പിന്നെ നാം വീണ്ടും പുതിയ സൃഷ്ടിയായി സൃഷ്ടിക്ക പ്പെടുകയോ എന്ന അവരുടെ വാക്കുകളിലാണ്; അക്കൂട്ടര്‍ തങ്ങളുടെ നാഥനെ നിഷേധിച്ചവരാകുന്നു, അക്കൂട്ടര്‍, അവരുടെ പിരടികളിലാണ് ചങ്ങലകള്‍ ബന്ധിക്കുക, അക്കൂട്ടര്‍ നരകവാസികളും അവര്‍ അതില്‍ നിത്യവാസികളുമാകുന്നു.

ഗ്രന്ഥത്തിന്‍റെ ആശയമെല്ലാം അറിഞ്ഞിട്ട് അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുന്നവര്‍ അവരെത്തന്നെ മറന്നവരും തെമ്മാടികളുമാണെന്ന് 59: 19 ല്‍ പറഞ്ഞിട്ടുണ്ട്. 36: 8 ല്‍, അവരുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ ബന്ധിച്ചിരിക്കുന്നു, അത് അവരുടെ താടി യെല്ലുവരെ എത്തുന്നുമുണ്ട്, അപ്പോള്‍ തല അങ്ങോട്ടുമിങ്ങോട്ടും തിരിക്കാന്‍ സാധിക്കാ തെ ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് എന്ന് പറഞ്ഞിട്ടുണ്ട്. 76: 4 ല്‍, നിശ്ചയം അദ്ദിക്ര്‍ വന്ന് കിട്ടിയിട്ട് അതിനെ മൂടിവെക്കുന്ന കാഫിറുകള്‍ക്കുവേണ്ടി വളയങ്ങളും ചങ്ങലകളും ക ത്തിയാളുന്ന നരകവും നാം തയ്യാറാക്കിവെച്ചിട്ടുണ്ട് എന്നുപറഞ്ഞിട്ടുണ്ട്. 56: 41-56 ല്‍, ഇ ടതുപക്ഷക്കാരെക്കുറിച്ച് വിവരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ഇടതുപക്ഷം, ഏതാണ് ഈ ഇടതുപക്ഷം? ഉഷ്ണക്കാറ്റിലും തിളച്ച വെള്ളത്തിലും ശീതളമോ സുഖപ്രദമോ അല്ലാത്ത കറുത്ത പുകപടലങ്ങളിലുമായിരിക്കും അവരുടെ വാസം. നേരത്തെ ഐഹികലോകത്ത് അവര്‍ സുഖലോലുപന്മാരായിരുന്നു, മഹാപാപങ്ങളില്‍ ശഠിച്ചുനിന്നിരുന്നു. മരിച്ച് മണ്ണും എല്ലുമായി മാറിയശേഷം ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വപിതാക്കളും വീണ്ടും എഴുന്നേല്‍പിക്കപ്പെടുമോ എന്ന് ചോദിക്കുന്നവരുമായിരുന്നു അവര്‍. പൂര്‍വ്വപിതാക്കള്‍ മാത്രമല്ല, പുറകെ വരാനിരിക്കുന്നവര്‍ പോലും എഴുന്നേല്‍പിക്കപ്പെടും എന്ന് നീ പറയു ക. നിര്‍ണ്ണയിക്കപ്പെട്ട ഒരു ദിവസം തീര്‍ച്ചയായും അവരെ ഒരുമിച്ചുകൂട്ടും. പിന്നീട് അവരോട് പറയും: ദുര്‍മാര്‍ഗികളും നുണയന്‍മാരുമായവരേ, നിങ്ങള്‍ സഖൂം വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കേണ്ടവരും അതുകൊണ്ട് വയറ് നിറക്കേണ്ടവരുമാകുന്നു. അതിന്‍റെ മീതെ ദാഹിച്ചുവലഞ്ഞ ഒട്ടകം കുടിക്കുന്നതുപോലെ തിളച്ചവെള്ളം കുടിക്കേണ്ടവരുമാകുന്നു, വിധിദിനത്തില്‍ ഇതായിരിക്കും അവര്‍ക്ക് കിട്ടാന്‍ പോകുന്ന സല്‍ക്കാരം. 69: 25-37 ല്‍, അപ്പോള്‍ ആര്‍ക്കാണോ കര്‍മ്മ പുസ്തകം ഇടതുകയ്യില്‍ കിട്ടിയത്, അവര്‍ അന്ന് വിലപിക്കും: ഓ കഷ്ടം, എന്‍റെ പുസ്തകം എനിക്ക് ഒരിക്കലും കി ട്ടിയിരുന്നില്ലെങ്കില്‍, എന്‍റെ ഈ കര്‍മ്മത്തിന്‍റെ കണക്ക് ഞാന്‍ അറിയാതിരുന്നെങ്കില്‍, മരണത്തോടെ എല്ലാം അവസാനിച്ചിരുന്നെങ്കില്‍, എന്‍റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ലല്ലോ, എന്‍റെ സ്വാധീനവും സ്ഥാനമാനങ്ങളുമെല്ലാം എനിക്ക് നഷ്ടപ്പെട്ടുപോയല്ലോ, അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പനയുണ്ടാവും, അവനെ പിടിച്ച് കെട്ടിയിടൂ, എന്നിട്ട് നരകത്തില്‍ എറിയൂ, എന്നിട്ട് എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ ബന്ധിക്കൂ, മഹാനായ അല്ലാഹുവിനെക്കൊണ്ട് അവന്‍ വിശ്വസിച്ചിരുന്നില്ല, അഗതിക്ക് ആഹാരം കൊടുക്കാന്‍ അവന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചിരുന്നില്ല, അതിനാല്‍ ഇന്നേദിവസം അവന് ഇവിടെ ഒരു ആത്മമിത്രവുമില്ല, ചോരയും ചീഞ്ചലവും മാത്രമാണ് അവന് ആഹാരം-കുറ്റവാളികളല്ലാതെ അത് ഭക്ഷിക്കുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. 90: 19-20 ല്‍, ആരാണോ നമ്മുടെ സൂക്തങ്ങളെ മൂടിവെച്ചത്, അവര്‍ ഇടതുപക്ഷക്കാരാകുന്നു, അവരുടെ മേലാകുന്നു തീ മൂടപ്പെടുക എന്ന് പറഞ്ഞിട്ടുണ്ട്.

എല്ലാകാലത്തുമുള്ള കാഫിറുകള്‍ പ്രവാചകന്മാരെക്കുറിച്ച് ജനങ്ങളോട് നിങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യരെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ നഷ്ടപ്പെട്ടവര്‍ തന്നെയായിരിക്കും, നിങ്ങള്‍ മരിച്ച് മണ്ണും എല്ലുമായിത്തീര്‍ന്നാല്‍ വീണ്ടും പുനര്‍ജീവിപ്പിക്കപ്പെടുമെന്ന് അവന്‍ നിങ്ങളോട് വാഗ്ദത്തം ചെയ്യുന്നുവോ? അതിവിദൂരം, നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം അതിവിദൂരം, ജീവിതം ഇഹത്തിലുള്ളത് മാത്ര മാണ്, അല്ലാതെ നാം പുനര്‍ജീവിപ്പിക്കപ്പെടാനൊന്നും പോകുന്നില്ല. ഇവന്‍ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്ന ഒരു പുരുഷനല്ലാതെ മറ്റാരുമല്ല, നാം അവനില്‍ വിശ്വസിക്കുന്നവരൊന്നുമല്ല എന്ന് പറഞ്ഞതായി 23: 34-38 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹു വിനെയും പരലോകത്തെയും പരിചയപ്പെടുത്തുന്ന അദ്ദിക്റിനെ എല്ലാവിധ ആപത്തു -വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റുമായി ഉപയോഗപ്പെടുത്താതെ അതിനെ അവഗണിച്ചുകൊണ്ട് ലക്ഷ്യബോധമില്ലാതെ ഐഹികജീവിതം ത ള്ളിനീക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചവരുമായ കെട്ടജനതയെന്ന് 25: 18 ലും 48: 12 ലും; കരയിലെ ഏറ്റവും ദുഷ്ടജീവികളെന്ന് 98: 6 ലും വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകള്‍ തന്നെയാണ് നരകത്തില്‍ പട്ടിയുടെ രൂപത്തില്‍ കെ ട്ടിയിടപ്പെടുക. നിഷ്പക്ഷവാനായ അല്ലാഹു ആരെയും നരകത്തിലേക്കാക്കുന്നില്ല. എന്നാ ല്‍ അവര്‍ വായിച്ച-തൊട്ട-കണ്ട-കേട്ട മൂടിവെച്ച ഗ്രന്ഥം അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 6: 10; 9: 67-68; 11: 17-19; 40: 69-74 വിശദീകരണം നോക്കുക.