( ഹൂദ് ) 11 : 8

وَلَئِنْ أَخَّرْنَا عَنْهُمُ الْعَذَابَ إِلَىٰ أُمَّةٍ مَعْدُودَةٍ لَيَقُولُنَّ مَا يَحْبِسُهُ ۗ أَلَا يَوْمَ يَأْتِيهِمْ لَيْسَ مَصْرُوفًا عَنْهُمْ وَحَاقَ بِهِمْ مَا كَانُوا بِهِ يَسْتَهْزِئُونَ

എണ്ണിക്കണക്കാക്കി നിര്‍ണ്ണയിച്ചിട്ടുള്ള ഒരു അവധിവരെ ആ ശിക്ഷയെ നാം അവരെത്തൊട്ട് പിന്തിപ്പിച്ചാല്‍ അവര്‍ ചോദിക്കുകതന്നെ ചെയ്യും: എന്താണ് അതിനെ തടഞ്ഞ് നിര്‍ത്തിയത്? അറിഞ്ഞിരിക്കുക: അത് അവരില്‍ സംഭവിക്കുന്ന നാളില്‍ അവരെത്തൊട്ട് തെറ്റിക്കപ്പെടുന്നതല്ല തന്നെ, ഏതൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചായിരുന്നുവോ അവര്‍ പരിഹസിച്ചുകൊണ്ടിരുന്നത്, അ ത് അവരില്‍ വന്നുഭവിക്കുകതന്നെ ചെയ്യും!

 39: 47-48 ല്‍, അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് സ്വയം ഉപയോഗപ്പെടുത്താതിരി ക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന അ ക്രമികളായവര്‍ക്ക് ഭൂമിയിലുള്ള സര്‍വ്വസ്വവും അത്രതന്നെ വേറെയും കിട്ടി വിധിദിവ സത്തിലെ ദുഷിച്ച ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നതിന് പകരം കൊടുക്കാമെന്ന് വെ ച്ചാല്‍ സ്വീകരിക്കപ്പെടുകയില്ല; അവര്‍ കണക്ക് കൂട്ടാത്ത തെറ്റുകള്‍ കൂടി അല്ലാഹുവി ല്‍ നിന്ന് അവര്‍ക്ക് വെളിപ്പെടുന്നതുമാണ്. അവര്‍ സമ്പാദിച്ച എല്ലാ തിന്മകളും അവ ര്‍ക്ക് വെളിപ്പെടുന്നതും ഏതൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചായിരുന്നുവോ അവര്‍ പ രിഹസിച്ചുകൊണ്ടിരുന്നത്, അത് അവരില്‍ വന്നുഭവിക്കുകതന്നെ ചെയ്യും എന്നും; 45: 33 ല്‍, അവര്‍ സമ്പാദിച്ച എല്ലാതിന്മകളും അവര്‍ക്ക് വെളിപ്പെടുന്നതും ഏതൊന്നി ന്‍റെ സംഭവ്യതയെക്കുറിച്ചായിരുന്നുവോ അവര്‍ പരിഹസിച്ചുകൊണ്ടിരുന്നത്, അത് അവരില്‍ വന്നുഭവിക്കുകതന്നെ ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്.

 ഗ്രന്ഥം കിട്ടിയിട്ട് അതിലെ സൂക്തങ്ങളെ വളച്ചൊടിക്കുകയും മൂടിവെക്കുകയും ചെയ്യുന്ന കപടവിശ്വാസികളും, അദ്ദിക്ര്‍ എന്ത്? എന്തിന്? എന്തുകൊണ്ട്? എന്നൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ അതിനെ തള്ളിപ്പറയുന്ന അനുയായികളുമടങ്ങിയ ഫു ജ്ജാറുകള്‍ നരകത്തില്‍ പട്ടി, കഴുത, പന്നി, കുരങ്ങ്, പെരുച്ചാഴി, പാമ്പ്, തേള്‍, തു ടങ്ങി പിശാചിന് രൂപം മാറാവുന്ന വിവിധ രൂപങ്ങളിലാണ് പുനര്‍ജീവിപ്പിക്കപ്പെടുക എന്ന് അദ്ദിക്റിനെ മൗഇളത്തായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ പറയുമ്പോള്‍ അതിന്‍റെ സംഭവ്യതയില്‍ പരിഹസിച്ചിരുന്ന ഫുജ്ജാറുകള്‍ അവയുടെ രൂപത്തില്‍ തന്നെ നരകത്തില്‍ പുനര്‍ജീവിപ്പിക്കപ്പെടും എന്നാണ് 'ഏതൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചാ യിരുന്നുവോ അവര്‍ പരിഹസിച്ചുകൊണ്ടിരുന്നത്, അത് അവരില്‍ വന്നുഭവിക്കുകത ന്നെ ചെയ്യും' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വി റകുകളായ ഇവരെ കരയിലെ ദുഷ്ടജീവികള്‍ എന്നാണ് 98: 6 ല്‍ വിശേഷിപ്പിച്ചിട്ടുള്ള ത്. 2: 212 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ വിശ്വാസികളെ ഇഹത്തില്‍ കളിയാക്കുന്നവരും വിശ്വാസികള്‍ക്ക് അരികിലൂടെ കടന്നുപോകുമ്പോള്‍ കണ്ണുകൊണ്ട് ആംഗ്യം കാട്ടി പരിഹസിക്കുന്നവരും തങ്ങളുടെ കുടുംബാംഗങ്ങളിലേക്ക് ആഹ്ലാദിച്ച് ഉല്ലസിച്ച് പിരിഞ്ഞുപോകുന്നവരുമാണ്; വിശ്വാസികളെ കാണുമ്പോള്‍ 'നിശ്ചയം ഇക്കൂട്ട ര്‍ തന്നെയാണ് വഴിപിഴച്ചവര്‍' എന്ന് അവര്‍ പറയുകയും ചെയ്യും. നാം ഇവരെ വിശ്വാസി കളുടെ മേല്‍ സൂക്ഷിപ്പുകാരാക്കിയിട്ടുണ്ടായിരുന്നില്ലല്ലോ! അതുകൊണ്ട് വിധിദവസം വിശ്വാസികള്‍ ഇത്തരം കുഫ്ഫാറുകളായ ഭ്രാന്തന്മാരെ കളിയാക്കുന്നവരായിരിക്കും. 

 ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, അദ്ദിക്റിനെ ടിക്കറ്റായി നാലാം ഘട്ടത്തി ല്‍ ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമേ വിശ്വാസിയായ നാഥന്‍റെ വീടായ സ്വര്‍ഗത്തില്‍ ലൈംഗികാവയവങ്ങളില്ലാതെ പ്രവേശിപ്പിക്കപ്പെടുകയുള്ളൂ. 5: 60; 6: 10, 28; 8: 22 വിശദീകരണം നോക്കുക.