اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ ۖ وَسَخَّرَ لَكُمُ الْفُلْكَ لِتَجْرِيَ فِي الْبَحْرِ بِأَمْرِهِ ۖ وَسَخَّرَ لَكُمُ الْأَنْهَارَ
അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച ഒരുവനാകുന്നു, അവന് ആകാശത്തുനിന്ന് വെള്ളമിറക്കി, അങ്ങനെ അതുകൊണ്ട് നിങ്ങള്ക്ക് ഭക്ഷ ണവിഭവങ്ങളായ ഫലങ്ങളില് നിന്നുള്ളവയെ പുറപ്പെടുവിച്ചു, അവന്റെ കല് പന പ്രകാരം സമുദ്രത്തില് സഞ്ചരിക്കുവാന് കപ്പലുകളെ നിങ്ങള്ക്ക് അധീന മാക്കിത്തന്നു, നദികളെയും അവന് നിങ്ങള്ക്ക് അധീനമാക്കി തന്നിരിക്കുന്നു.
31: 31-32 ല്, നിശ്ചയം, അവന്റെ ദൃഷ്ടാന്തങ്ങളില് നിന്ന് നിങ്ങളെ കാണിക്കു ന്നതിന് വേണ്ടി അല്ലാഹുവിന്റെ അനുഗ്രഹത്താല് കപ്പല് സമുദ്രത്തിലൂടെ സഞ്ചരിക്കു ന്നത് നീ കണ്ടില്ലേ, നിശ്ചയം അതില് എല്ലാഓരോ ക്ഷമാലുവായ നന്ദി പ്രകടിപ്പിക്കുന്ന വനും പാഠങ്ങള് തന്നെയുണ്ട്. പര്വ്വതങ്ങള് പോലെയുള്ള തിരമാലകള് അവരെ മൂടുക യാണെങ്കില് ജീവിതം മുഴുവന് അല്ലാഹുവിനാക്കിക്കൊണ്ട് അവനെമാത്രം വിളിച്ച് പ്രാര് ത്ഥിക്കുകയായി, അങ്ങനെ അവരെ നാം കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അപ്പോള് അവരില് മിതത്വം പാലിക്കുന്നവരുണ്ട്, എല്ലാ ഓരോ വഞ്ചകനായ നന്ദികെട്ടവനല്ലാതെ നമ്മുടെ സൂക്തങ്ങളോട് വിരോധം വെച്ച് തര്ക്കിക്കുകയുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. 32: 4 ല്, അല്ലാഹു എന്ന് പറയുന്നവന് ആകാശങ്ങളെയും ഭൂമിയെയും അവയ്ക്കിടയിലുള്ളവയെയും ആറ് നാളുകളിലായി സൃഷ്ടിച്ചവനാണ്, പിന്നെ അവന് സിംഹാസനസ്ഥനാ യി, നിങ്ങള്ക്ക് അവനെക്കൂടാതെ സംരക്ഷകരില് നിന്നോ ശുപാര്ശക്കാരില് നിന്നോ ആരും ഇല്ലതന്നെ, അപ്പോള് നിങ്ങള് ഹൃദയത്തിന്റെ ഭാഷയില് മറ്റുള്ളവരെ ഉണര്ത്തുന്നില്ലെയോ എന്ന് ചോദിച്ചിട്ടുണ്ട്. സ്വര്ഗ്ഗത്തില് സൃഷ്ടിച്ച് നാഥനുമായി ഉടമ്പടി ചെയ് ത മനുഷ്യരെ അവരുടെ നാലാം ഘട്ടത്തില് ഭൂമിയില് നിയോഗിച്ച് പരീക്ഷണത്തിന് വി ധേയമാക്കുന്നതിന് വേണ്ടിയാണ് ആകാശഭൂമികളെ സൃഷ്ടിച്ചിട്ടുള്ളത്. അതിനുവേണ്ടിത്തന്നെയാണ് ഭൂമിയിലെ എല്ലാ അനുഗ്രഹങ്ങളും അവന്റെ പ്രതിനിധികളായി നിശ്ചയിച്ചിട്ടുള്ള മനുഷ്യര്ക്ക് നല്കിയിട്ടുള്ളതും. ആ അനുഗ്രഹ ദാതാവിനെ കണ്ടെത്തലാണ് ജീവിതലക്ഷ്യം. ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്ന അദ്ദിക്റിനെ ഉപയോഗപ്പെടുത്തി ആ കാശഭൂമികളെ അതിന്റെ സന്തുലനത്തില് നിലനിര്ത്താനുള്ള ബാധ്യത മനുഷ്യര്ക്കാണു ളളത്. എന്നാല് ആ ബാധ്യത ആയിരത്തിലൊന്നായ വിശ്വാസികള് മാത്രമേ നിറവേറ്റുകയുള്ളു. ഗ്രന്ഥം കിട്ടിയിട്ട് അല്ലാഹു ഉദ്ദേശിച്ച ആശയത്തില് ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകള് എല്ലാം തന്നെ കാഫിറായ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവ ന്റെ പ്രതിനിധികളും നന്ദി കെട്ടവരുമാണ്. വിചാരണയില്ലാതെ സ്വര്ഗ്ഗത്തില് പോകുന്ന ഒറ്റ വിശ്വാസിയും ലോകത്തെവിടെയും ഇല്ലാതാകുമ്പോഴാണ് പിശാച് മനുഷ്യരൂപം പൂ ണ്ട് മസീഹുദ്ദജ്ജാലായി പുറപ്പെടുക. ശേഷം ഈസാ വന്ന് അവനെ വധിക്കുകയും അന്ന് ഭൂമിയില് മലക്കുകളുടെ സ്വഭാവത്തില് ജീവിക്കുന്ന മനുഷ്യരെ പ്രതിനിധികളാക്കിക്കൊ ണ്ട് ഇസ്ലാം നടപ്പിലാക്കുന്നതുമാണ്. 2: 152; 10: 6; 13: 2-4, 16 വിശദീകരണം നോക്കുക.