قُلْ لِعِبَادِيَ الَّذِينَ آمَنُوا يُقِيمُوا الصَّلَاةَ وَيُنْفِقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً مِنْ قَبْلِ أَنْ يَأْتِيَ يَوْمٌ لَا بَيْعٌ فِيهِ وَلَا خِلَالٌ
വിശ്വാസികളായവരായ എന്റെ അടിമകളോട് നീ പറയുക: നമസ്കാരം നിലനിര്ത്താനും നാം അവര്ക്ക് നല്കിയിട്ടുള്ളതില് നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കാനും; ക്രയവിക്രയമോ ചങ്ങാതിത്തമോ വിലപ്പോകാത്ത ഒരു നാള് വരുന്നതിനുമുമ്പ്.
അദ്ദിക്ര് കൊണ്ട് വിശ്വാസികളായവരോട് അദ്ദിക്ര് നിലനിര്ത്തുന്നതിനുവേണ്ടി നമസ്കരിക്കാനും അദ്ദിക്റില് നിന്ന് ജീവിതലക്ഷ്യം മനസ്സിലാക്കിക്കൊണ്ട് അവര്ക്ക് ന ല്കപ്പെട്ടിട്ടുള്ള എല്ലാ അനുഗ്രഹങ്ങളും മരണം വന്നുഭവിക്കുന്നതിനുമുമ്പ് അദ്ദിക്റിന്റെ വെളിച്ചത്തില് ചെലവഴിക്കാനുമാണ് സൂക്തം കല്പ്പിക്കുന്നത്. 2: 254 ല് വിശ്വാസികളെ വിളിച്ച് അല്ലാഹു ഇക്കാര്യം ഉണര്ത്തിയിട്ടുണ്ട്. 63: 9-10 ല് വിശ്വാസികളെ വിളിച്ച്: നിങ്ങ ളുടെ ധനമോ സന്താനങ്ങളോ അദ്ദിക്റിനെത്തൊട്ട് നിങ്ങളെ തടയാതിരിക്കട്ടെ, അങ്ങനെ ആരെങ്കിലും പ്രവര്ത്തിച്ചാല് അപ്പോള് അക്കൂട്ടര് തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവര് എന്നും; നിങ്ങളില് ഒരാള്ക്ക് മരണം ആസന്നമാകുന്നതിനുമുമ്പ് നാം നല്കിയതില് നി ന്ന് നിങ്ങള് ചെലവഴിക്കുകയും ചെയ്യുവിന്, മരണം ആസന്നമാകുമ്പോള് എന്റെ നാഥാ, എന്റെ അവധി ഒരു നിശ്ചിത സമയം വരെ നീട്ടിത്തരികയാണെങ്കില് ഞാന് ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊള്ളാം, സജ്ജനങ്ങളില് പെടുകയും ചെയ്തുകൊള്ളാം എന്ന് നിങ്ങ ള് പറയാന് ഇടവരുന്നതിന് മുമ്പ് എന്ന് പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേ ണ്ട പ്രാര്ത്ഥനാ രീതീയും ജീവിത രീതിയും 7: 205-206 ല് വിവരിച്ചിട്ടുണ്ട്. 2: 2-5, 62; 3: 43; 9: 71-72 വിശദീകരണം നോക്കുക.