( ഇബ്രാഹിം ) 14 : 33

وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِ ۖ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ

നിങ്ങള്‍ക്ക് അവന്‍ സൂര്യനെയും ചന്ദ്രനെയും ക്രമത്തില്‍ നിത്യേനയുള്ളതാക്കി വിധേയമാക്കിത്തന്നു, രാവിനെയും പകലിനെയും നിങ്ങള്‍ക്ക് അവന്‍ കീഴ് പ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു.

സൂര്യചന്ദ്രന്‍മാരെ കീഴ്പ്പെടുത്തിത്തന്നു, അല്ലെങ്കില്‍ വിധേയമാക്കിത്തന്നു എന്മ്പറഞ്ഞാല്‍ അവയെ മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്ന രൂപത്തില്‍ സംവിധാനിച്ചു എന്നാണ്. അഥവാ സൂര്യചന്ദ്രന്‍മാരും രാപ്പകലുകളും മാറിമാറി വരുന്ന പ്രത്യേക നിയമവ്യവസ്ഥയു ണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ ജീവിതം ദുസ്സഹമാകുമായിരുന്നു. 41: 37-38 ല്‍, രാവും പ കലും സൂര്യനും ചന്ദ്രനും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്, സൂര്യനോ ചന്ദ്രനോ നിങ്ങള്‍ സാഷ്ടാംഗപ്രണാമം ചെയ്യരുത്, അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നിങ്ങ ള്‍ സാഷ്ടാംഗപ്രണാമം ചെയ്യുക, നിങ്ങള്‍ അവനെ മാത്രം സേവിച്ചുകൊണ്ടിരിക്കുന്നവരാണെങ്കില്‍. ഇനി അവര്‍ അഹങ്കാരം നടിക്കുകയാണെങ്കില്‍ അപ്പോള്‍ നിന്‍റെ നാഥന്‍റെ സമീപത്തുള്ളവരായവര്‍ ആരോ, അവര്‍ രാവും പകലും അവനെ പരിശുദ്ധപ്പെടുത്തി ക്കൊണ്ടിരിക്കുന്നവരാണ്, അവര്‍ അതിന് മടുപ്പുളവാകുന്നവരുമല്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ പറഞ്ഞ തിലാവത്തിന്‍റെ സുദീര്‍ഘമായ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കു ന്നില്ല. മറിച്ച് ആത്മാവ് പങ്കെടുക്കാത്ത അവരുടെ നമസ്കാരങ്ങളില്‍ കോഴി കൊത്തുന്ന വേഗത്തില്‍ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുകവഴി അവര്‍ 22: 18 ല്‍ പറഞ്ഞ പ്രകാരം ശിക്ഷ ബാധകമായവരാണ്.

ഇന്ന് നിലവിലുള്ള പ്രപഞ്ചത്തിന്‍റെ സംവിധാനങ്ങളെല്ലാം മാറുന്ന അവസ്ഥയും ഇവിടെ വരാനുണ്ടെന്ന് ഗ്രന്ഥം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്ന് സൂര്യന്‍ കിഴക്കുനിന്ന് ഉദിക്കുന്നതിന് പകരം പടിഞ്ഞാറ് നി ന്ന് ഉദിക്കലാണ്. വിശ്വാസികള്‍ ഉള്‍കാഴ്ച്ചാദായകമായി അദ്ദിക്റിനെ ഉപയോഗപ്പെടുത്തി ആ അവസ്ഥയെ നേരിടാന്‍ തയ്യാറാകേണ്ടതുണ്ട്. ഭൂമിയുടെ ഇപ്പോഴത്തെ കറക്കം എതിര്‍ദിശയിലാവുന്ന ദിനത്തിലാണ് സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതും മസീഹുദ്ദജ്ജാല്‍ പുറപ്പെടുന്നതും. ആദം സന്താനങ്ങള്‍ക്ക് മസീഹുദ്ദജ്ജാലിന്‍റെ നാശത്തെപ്പോലെ മറ്റൊ രു നാശവും വരാനില്ലെന്നും അവന്‍ പുറപ്പെടുന്ന ഒന്നാമത്തെ ദിവസം ഒരു വര്‍ഷത്തിന്‍റെ ദൈര്‍ഘ്യമായിരിക്കുമെന്നും രണ്ടാമത്തെ ദിവസം ഒരുമാസത്തെ ദൈര്‍ഘ്യമായിരിക്കുമെന്നും മൂന്നാമത്തെ ദിവസം ഒരു ആഴ്ചയുടെ ദൈര്‍ഘ്യമായിരിക്കുമെന്നും മറ്റുള്ള ദിവസങ്ങളെല്ലാം നിങ്ങളുടെ സാധാരണ ദിവസങ്ങളെപ്പോലെത്തന്നെ ആയിരിക്കുമെന്നും അങ്ങനെ മൊത്തം 40 ദിവസമായിരിക്കും അവന്‍ ഭൂമിയില്‍ ജീവിക്കുക എന്നും പ്രപഞ്ച നാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അദ്ദിക്റിനെ ഉള്‍കാഴ്ച്ചാദായകമായി ഉപയോഗപ്പെടുത്താത്തവരെല്ലാം മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും പിന്നീട് റബ്ബാ യും സ്വീകരിച്ച് അവന്‍റെ സ്വര്‍ഗ്ഗം തെരഞ്ഞെടുക്കുന്നതാണ്. അദ്ദിക്റിനെ സത്യാസത്യ വിവേചന മാനദണ്ഡമായും ഉള്‍കാഴ്ച്ചാദായകമായും ഉപയോഗപ്പെടുത്തിക്കൊണ്ട് വിശ്വാസികളോട് അവന്‍റെ നരകം തെരെഞ്ഞെടുക്കാനാണ് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചക നിലൂടെ പഠിപ്പിച്ചിട്ടുള്ളത്. 2: 258; 4: 159-160; 9: 36-37 വിശദീകരണം നോക്കുക.