( യൂനുസ് ) 10 : 6

إِنَّ فِي اخْتِلَافِ اللَّيْلِ وَالنَّهَارِ وَمَا خَلَقَ اللَّهُ فِي السَّمَاوَاتِ وَالْأَرْضِ لَآيَاتٍ لِقَوْمٍ يَتَّقُونَ

നിശ്ചയം രാവും പകലും മാറിവരുന്നതിലും ആകാശങ്ങളിലും ഭൂമിയിലും അ ല്ലാഹു സൃഷ്ടിച്ചിട്ടുള്ള സകല വസ്തുക്കളിലും സൂക്ഷ്മാലുക്കളായ ജനതക്ക് ദൃഷ്ടാന്തങ്ങള്‍ തന്നെയുണ്ട്.

2: 164 ല്‍ നിശ്ചയം ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാവും പകലും മാറിമാറി വരുന്നതിലും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലിലും ആകാശത്തുനിന്ന് അല്ലാഹു വെള്ളം ഇറക്കുകയും അതുമുഖേന ഭൂമി യെ അതിന്‍റെ മരണശേഷം ജീവിപ്പിക്കുന്നതിലും എല്ലാ ജീവജാലങ്ങളെയും അതില്‍ പ രത്തിയിട്ടതിലും കാറ്റുകളുടെ ഗതിവിഗതികളിലും ആകാശഭൂമികള്‍ക്കിടയില്‍ ആജ്ഞാ നുവര്‍ത്തിയായി സംവിധാനിച്ച മേഘങ്ങളിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ധാരാളം ദൃ ഷ്ടാന്തങ്ങളുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. 13: 2 ല്‍, നിങ്ങള്‍ കാണുന്ന തൂണുകളില്ലാതെ ആ കാശങ്ങളെ ഉയര്‍ത്തിയവനാണ് അല്ലാഹു, പിന്നെ അവന്‍ സിംഹാസനത്തിന്‍ മേല്‍ ഉപവിഷ്ടനായി, സൂര്യനേയും ചന്ദ്രനേയും അവന്‍ വ്യവസ്ഥാവിധേയമാക്കുകയും ചെയ് തു, എല്ലാ ഒന്നും നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള ഒരു അവധിവരെ ചലിച്ചുകൊണ്ടിരിക്കുന്നു, കാര്യങ്ങളെല്ലാം അവനാണ് നിയന്ത്രിക്കുന്നത്, നിങ്ങള്‍ നിങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്ന് ദൃഢബോധ്യമുള്ളവരാവുകതന്നെ വേണമെന്നതിന് വേണ്ടി അവന്‍ സൂക്തങ്ങള്‍ വിശദീകരിച്ച് തരികയാണ് എന്നും; 13: 3 ല്‍, ഭൂമിയെ നീട്ടിപ്പരത്തിയതും അതില്‍ ആണി കളെന്നോണം പര്‍വ്വതങ്ങള്‍ ഉറപ്പിച്ചതും നദികള്‍ ഒഴുക്കിയതും അവന്‍ തന്നെയാണ്, അ വന്‍ തന്നെയാണ് സകല ഫലങ്ങളുടെയും ഈ രണ്ട് ജോടികളെ സൃഷ്ടിച്ചതും, അവന്‍ പകലിനെ രാവിനാല്‍ മൂടുന്നു, നിശ്ചയം ആലോചിച്ച് പ്രതിഫലിപ്പിക്കുന്ന ജനതക്ക് അ തില്‍ ദൃഷ്ടാന്തങ്ങളുണ്ട് എന്നും; 13: 4 ല്‍, ഭൂമിയില്‍ പരസ്പരം ചേര്‍ന്ന് സ്ഥിതിചെയ്യു ന്ന വെവ്വേറെ ഖണ്ഡങ്ങളുണ്ട്, മുന്തിരിയാലുള്ള തോപ്പുകളുണ്ട്, വയലുകളുണ്ട്, ഒറ്റയാ യും കൂട്ടമായും വളരുന്ന ഈത്തപ്പനകളുമുണ്ട്, എല്ലാം ഒരേ വെള്ളം കൊണ്ടാണ് നനക്ക പ്പെടുന്നത്, എന്നാല്‍ രുചിയില്‍ നാം ചിലതിനെ ചിലതിനേക്കാള്‍ ഏറെ വിശിഷ്ടമാക്കിയിരിക്കുന്നു, നിശ്ചയം അതില്‍ ചിന്തിക്കുന്ന ജനതക്ക് പാഠങ്ങള്‍ തന്നെയുണ്ട് എന്നും പറഞ്ഞിട്ടുണ്ട്.

വിശ്വാസി മാത്രമാണ് 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റ വും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി സൂക്ഷ്മത കൈക്കൊള്ളുന്നവനാവുക. അവന്‍ നാഥനെ പ്രപഞ്ചത്തിന്‍റെ ഉടമയായി അംഗീകരിക്കുന്നവനും നാഥനെ ജനങ്ങള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ പരിചയപ്പെടുത്തുന്നതിനുവേണ്ടി അദ്ദിക്ര്‍ ലോ കരില്‍ പ്രചരിപ്പിക്കുന്നതുമാണ്. ഫുജ്ജാറുകളായ കപടവിശ്വാസികളും കുഫ്ഫാറുകളും അദ്ദിക്ര്‍ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് ജീവിക്കുന്നതിനാല്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള, ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 34 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 3: 190-191; 7: 185; 16: 44 വിശദീകരണം നോക്കുക.