إِنْ تَحْرِصْ عَلَىٰ هُدَاهُمْ فَإِنَّ اللَّهَ لَا يَهْدِي مَنْ يُضِلُّ ۖ وَمَا لَهُمْ مِنْ نَاصِرِينَ
നീ അവരുടെ സന്മാര്ഗത്തിന് വേണ്ടി എത്രതന്നെ പരിശ്രമിച്ചാലും ആരാ ണോ അവനെ സ്വയം വഴിപിഴപ്പിച്ചത്, അപ്പോള്‍ നിശ്ചയം അല്ലാഹു അവനെ ഒരിക്കലും സന്മാര്ഗത്തിലാക്കുകയില്ല, അവര്‍ക്ക് സഹായികളില്‍ നിന്ന് ആരും തന്നെ ഉണ്ടാവുകയുമില്ല.
'ആരാണോ അവനെ സ്വയം വഴിപിഴപ്പിച്ചത്, അപ്പോള്‍ നിശ്ചയം അല്ലാഹു അ വനെ ഒരിക്കലും സന്മാര്ഗത്തിലാക്കുകയില്ല' എന്ന് പറഞ്ഞതിന്റെ വിവക്ഷ നിഷ്പ ക്ഷവാനായ അല്ലാഹു സന്മാര്ഗവും ദുര്‍മാര്‍ഗവും ഉള്‍ക്കൊള്ളുന്ന അദ്ദിക്ര്‍ സ്വര്‍ഗ ത്തില്‍ വെച്ചുതന്നെ എല്ലാഓരോ ആത്മാവിനെയും പഠിപ്പിച്ചിട്ടുണ്ടെന്നിരിക്കെ അതിനെ ഹൃദയത്തിന്റെ ഭാഷയില്‍ ഉണര്‍ത്തുന്ന അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടു ത്തി സ്വയം സന്മാര്ഗത്തിലാകാത്തവനെ ഒരിക്കലും അല്ലാഹു സന്മാര്ഗത്തിലാക്കുക യില്ല എന്നാണ്. ഇത്തരം അക്രമികള്‍ ജ്ഞാനമായ അദ്ദിക്റില്ലാതെ അവരുടെ ഇഷ്ടാനി ഷ്ടങ്ങളാണ് പിന്‍പറ്റുന്നത്. അപ്പോള്‍ അല്ലാഹു വഴിപിഴപ്പിച്ച ഒരാളെ ആരാണ് സന്മാര് ഗത്തിലാക്കാനുള്ളത്, അവര്‍ക്ക് സഹായികള്‍ ആരും തന്നെ ഉണ്ടായിരിക്കുന്നതുമല്ല എന്ന് 30: 29 ലും പറഞ്ഞിട്ടുണ്ട്. അത്തരക്കാര്‍ തന്നെയാണ് അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികള്‍. 7: 178; 10: 99-100; 12: 103; 41: 41-43 വിശദീകരണം നോക്കുക.