(അന്നഹ്ൽ) 16 : 95
وَلَا تَشْتَرُوا بِعَهْدِ اللَّهِ ثَمَنًا قَلِيلًا ۚ إِنَّمَا عِنْدَ اللَّهِ هُوَ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ

അല്ലാഹുവുമായി ചെയ്ത ഉടമ്പടിക്ക് നിങ്ങള്‍ തുച്ഛമായ വില വാങ്ങുകയുമരുത്, നിശ്ചയം, അല്ലാഹുവിന്‍റെ പക്കലുള്ളതെന്തോ അതുതന്നെയാണ് നിങ്ങള്‍ ക്ക് ഉത്തമമായിട്ടുള്ളത്, നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.

അല്ലാഹുവുമായി ചെയ്ത ഉടമ്പടിക്ക് വലിയ വില വാങ്ങാമെന്ന് ഇതിന് അര്‍ത്ഥമില്ല. നശ്വരമായ ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി ശാശ്വതമായ പരലോകം നഷ്ടപ്പെടുത്തരുത് എന്നാണ് അതിന്‍റെ വിവക്ഷ. സ്വര്‍ഗത്തില്‍ സൃഷ്ടിച്ച് മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചത് അല്ലാഹുവാണ്. അവന്‍റെ മുമ്പില്‍ മാത്രമേ ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടതുള്ളൂ, എന്നല്ലാതെ മഹാത്മാക്കളോടോ പണ്ഡിതപുരോഹിതന്‍മാരോടോ നേതാക്കന്‍മാരോടോ മാതാ പിതാക്കളോടോ പ്രവാചകന്‍മാര്‍ ഉള്‍പ്പടെ സൃഷ്ടികളോട് ആരോടും തന്നെയുമോ ഉത്തരം പറയേണ്ടതില്ല എന്നാണ് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ പഠി പ്പിക്കുന്നത്. ഗ്രന്ഥം നാഥനില്‍ നിന്ന് വന്നതും അവനിലേക്കുതന്നെ ഉള്‍വലിയുന്നതുമാണ്. തെളിവായ ഗ്രന്ഥത്തില്‍ നിന്ന് തെളിവ് ഉദ്ധരിക്കാന്‍ കഴിയാത്ത ഒരു പ്രവര്‍ത്തനവും അല്ലാഹുവിന്‍റയടുക്കല്‍ സ്വീകരിക്കപ്പെടുകയില്ല എന്നാണ് 'നിങ്ങള്‍ തെളിവ് -ബുര്‍ഹാന്‍ - കൊണ്ടുവരിക' എന്ന് 2: 111 ല്‍ പറഞ്ഞതിന്‍റെ വിവക്ഷ. ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ കൊണ്ട് കുറഞ്ഞവില വാങ്ങരുത്, അത് മൂടിവെക്കരുത്, അത് ജനങ്ങള്‍ക്ക് വെളിവാക്കിക്കൊടു ക്കുകതന്നെ വേണം എന്ന് 3: 187 ലും; ഗ്രന്ഥത്തെ മൂടിവെക്കുകയും അതുകൊണ്ട് കുറഞ്ഞവില വാങ്ങുകയും ചെയ്യുന്നവര്‍ അവരുടെ വയറുകളില്‍ തീ യല്ലാതെ നിറക്കുന്നില്ല എന്ന് 2: 174 ലും പറഞ്ഞിട്ടുണ്ട്. 7: 102; 12: 108; 13: 14-15 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!