നിങ്ങളുടെ പ്രതിജ്ഞകള്‍ നിങ്ങള്‍ക്കിടയില്‍ പരസ്പരം വഞ്ചിച്ച് നേട്ടമുണ്ടാക്കാനുള്ള ഉപാധിയാക്കരുത് -അപ്പോള്‍ നിങ്ങളുടെ കാല്‍ ഉറച്ചശേഷം വഴുതി പ്പോവാനും അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് ജനങ്ങളെ തടഞ്ഞുവെന്ന കുറ്റത്തിന്‍റെ ദുഷ്ഫലങ്ങള്‍ നിങ്ങള്‍ രുചിപ്പിക്കപ്പെടാനും ഇടയാകും, നിങ്ങള്‍ക്ക് വമ്പിച്ച ശിക്ഷ ലഭിക്കുന്നതുമാണ്.
ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലാണ് കരാര്‍ ലംഘിക്കുക, വാക്ക് പാലിക്കാതിരിക്കുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക, കളവ് പറയുക തുടങ്ങിയ സ്വഭാവങ്ങളെല്ലാം കൂടുതല്‍ കണ്ടുവരുന്നത്. അവര്‍ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിനെത്തൊട്ട് മനുഷ്യരെ തടയുന്നതിനാല്‍ 9: 78; 20: 99-101 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സ്വന്തം പാപഭാരത്തോടൊപ്പം 1000 സമുദായത്തില്‍ പെട്ട ജീവികള്‍ സഹിക്കേണ്ടിവരുന്ന ദുരിതങ്ങളുടെ പാപഭാരം കൂടി വഹിക്കേണ്ടിവരുന്നതാണ്. 9: 101 ല്‍ വിവരിച്ച പ്രകാരം ഇത്തരം ദുഷ്ടജീവികളെ ഇഹത്തില്‍ രണ്ട് പ്രാവശ്യം ശിക്ഷിക്കുന്നതും പരത്തി ല്‍ അവരെ അതികഠിനമായ ശിക്ഷയിലേക്ക് തള്ളിവിടുന്നതുമാണ്. ആത്മാവിനെ പരിഗണിക്കാത്ത യഥാര്‍ത്ഥ കാഫിറുകളായ ഈ കെട്ടജനത തങ്ങള്‍ മുസ്ലിംകളാണെന്ന് അര്‍ഹതയില്ലാതെ വാദിക്കുന്നവരും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ജനവിഭാഗങ്ങളെ കാഫിറുകളായി പരിഗണിക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ ഇതരജനവിഭാഗങ്ങള്‍ ഇസ്ലാമിനെയും അവസാനമായി വന്ന ഗ്രന്ഥ ത്തെയും വെറുക്കുന്നവരാണ്. അതിനാല്‍ 4: 91; 5: 33 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോ ടുകൂടി അന്ന് അദ്ദിക്റിനെയും ഇസ്ലാമിനെയും അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ ഇക്കൂട്ടര്‍ വധിക്കപ്പെടുന്നതാണ്. 8: 22; 11: 18-19; 16: 24-25 വിശ ദീകരണം നോക്കുക.