مَا عِنْدَكُمْ يَنْفَدُ ۖ وَمَا عِنْدَ اللَّهِ بَاقٍ ۗ وَلَنَجْزِيَنَّ الَّذِينَ صَبَرُوا أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ
നിങ്ങളുടെ പക്കലുള്ളത് തീര്ന്നുപോകുന്നതാണ്, അല്ലാഹുവിന്റെ പക്കലു ള്ളത് എന്നെന്നും അവശേഷിക്കുന്നതുമാണ്, ക്ഷമാലുക്കളായവര്ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് ഏറ്റവും നല്ല പ്രവൃത്തി നോക്കി നാം അവരു ടെ പ്രതിഫലം നല്കുകതന്നെ ചെയ്യും.
പ്രവാചകനും വിശ്വാസികള്‍ക്കും പരലോകമാണ് ഐഹികലോകത്തെക്കാള്‍ സ്ഥാ യിയായിട്ടുള്ളതും ഉത്തമവുമെന്ന് 87: 17 ലും 93: 4 ലും പറഞ്ഞിട്ടുണ്ട്. ജീവിതലക്ഷ്യം മനസ്സിലാക്കിയ വിശ്വാസികള്‍ അവരുടെ ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമാക്കി മാറ്റുന്നതാണ്. അവരുടെ യഥാര്‍ത്ഥ ജീവിതം തുടങ്ങുന്നത് മരണത്തോടുകൂടിയായതുകൊണ്ട് അവര്‍ അവരുടെ വിളവ് ആസ്വദിക്കാന്‍ മരണം വരെ ക്ഷമയോടെ കാ ത്തിരിക്കുന്നതുമാണ്. ജീവിതലക്ഷ്യം ഉണര്‍ത്തുന്നതും ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ പഠിക്കുകയും മറ്റുള്ളവര്‍ക്ക് എത്തിക്കുകയും ചെയ്യലാണ് 'ഏറ്റവും നല്ല പ്രവൃത്തി'. അതിനുവേണ്ടി അവര്‍ സര്‍വ്വകഴിവുകളും ഉപയോഗപ്പെടു ത്തുന്നതുമാണ്. 39: 33-35 ല്‍, ആര്‍ക്കാണോ സത്യം-സ്വിദ്ഖ്-വന്നുകിട്ടുകയും അതി നെ സത്യപ്പെടുത്തുകയും ചെയ്തത്, അക്കൂട്ടര്‍ മാത്രമാണ് സൂക്ഷ്മാലുക്കള്‍. അവര്‍ ക്ക് അവരുടെ നാഥന്റെ പക്കല്‍ അവര്‍ ഉദ്ദേശിക്കുന്നതെല്ലാം ഉണ്ട്, അതാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് അഥവാ ഏറ്റവും നല്ലതായ ഗ്രന്ഥത്തിന്റെ മാര്‍ഗത്തില്‍ ചരിക്കു ന്നവര്‍ക്കുള്ള പ്രതിഫലം. അവരുടെ ചീത്ത പ്രവൃത്തികളെല്ലാം അവരെത്തൊട്ട് മായ്ച്ച് കളയുന്നതും അവര്‍ ഇഹലോകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും നല്ല പ്രവൃത്തി നോക്കി അവര്‍ക്ക് പ്രതിഫലം കൊടുക്കുന്നതുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്റിന്റെ 40 പേരുകളില്‍ പെട്ട സ്വിദ്ഖ്-സത്യം-എന്നത് 5: 119; 6: 115; 17: 80 തുടങ്ങി 11 സ്ഥലങ്ങളി ലും ഹുസ്നാ-ഏറ്റവും നല്ലത്-എന്നത് 2: 83; 7: 137; 10: 26 തുടങ്ങി 26 സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്. 11: 15-16; 18: 46; 35: 32 വിശദീകരണം നോക്കുക.