قُلْ لَوْ أَنْتُمْ تَمْلِكُونَ خَزَائِنَ رَحْمَةِ رَبِّي إِذًا لَأَمْسَكْتُمْ خَشْيَةَ الْإِنْفَاقِ ۚ وَكَانَ الْإِنْسَانُ قَتُورًا
നീ പറയുക: എന്റെ നാഥന്റെ അനുഗ്രഹ ഖജനാവുകള്‍ നിങ്ങളാണ് അധീന പ്പെടുത്തിയിരുന്നതെങ്കില് ചെലവഴിച്ച് തീരുമെന്ന ഭയത്താല്‍ നിശ്ചയം നിങ്ങ ള്‍ അത് കെട്ടിപ്പൂട്ടിവെക്കുകതന്നെ ചെയ്യുമായിരുന്നു, മനുഷ്യന് പിശുക്കന് തന്നെയായിരിക്കുന്നു.
ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാ റുകള് പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല് കുകയോ ഇല്ല. അവര്‍ക്ക് അധികാരം കിട്ടുകയാണെങ്കില്‍ ആവശ്യത്തിനുപോലും ചെലവഴിക്കാതെ പിശുക്ക് കാണിച്ചുകൊണ്ടും മറ്റുള്ളവരെ അതിനുവേണ്ടി പ്രേരിപ്പിച്ചുകൊ ണ്ടും അവര്‍ ജീവിതം കുടുസ്സാക്കി മാറ്റുന്നതാണ്. അവരില്‍ പെട്ട മറ്റുചിലര്‍ പൊങ്ങച്ച ത്തിനുവേണ്ടി ധൂര്‍ത്തടിച്ച് ചെലവഴിക്കുകവഴി നാണയപ്പെരുപ്പത്തിനും അരാജകത്വത്തി നും മനുഷ്യര്‍ക്ക് ജീവിതഭാരം വര്‍ദ്ധിക്കാനും കാരണമാകും വിധം പ്രവര്‍ത്തിക്കുന്നവരാ ണ്. സ്വര്‍ഗ്ഗം ഇവിടെ പണിയലാണ് ജീവിതലക്ഷ്യം എന്ന് അദ്ദിക്റില്‍ നിന്ന് മനസ്സിലാ ക്കിയ വിശ്വാസികള്‍ മാത്രമേ ജീവിതത്തില്‍ മിതത്വം കൈക്കൊണ്ട് ജീവിക്കുകയും സ്ര ഷ്ടാവിന്റെ ആയിരം സമുദായങ്ങളില്‍ പെട്ട എല്ലാ ജീവജാലങ്ങളുടെയും ക്ഷേമവും ഐ ശ്വര്യവും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയുമുള്ളൂ. 2: 11 -12; 4: 37-39, 53; 9: 67-68 വിശദീകരണം നോക്കുക.