(ഇസ്റാഅ്) 17 : 101
وَلَقَدْ آتَيْنَا مُوسَىٰ تِسْعَ آيَاتٍ بَيِّنَاتٍ ۖ فَاسْأَلْ بَنِي إِسْرَائِيلَ إِذْ جَاءَهُمْ فَقَالَ لَهُ فِرْعَوْنُ إِنِّي لَأَظُنُّكَ يَا مُوسَىٰ مَسْحُورًا

നിശ്ചയം മൂസാക്ക് നാം വ്യക്തമായ ഒമ്പത് ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ടുണ്ട്, അപ്പോള്‍ നീ ഇസ്റാഈല്‍ സന്തതികളോട് ചോദിച്ചുനോക്കുക, അവന്‍ അ വരിലേക്ക് ചെന്ന സന്ദര്‍ഭം: അപ്പോള്‍ ഫിര്‍ഔന്‍ അവനോട് പറഞ്ഞു: ഓ മൂ സാ! നിശ്ചയം, ഞാന്‍ നിന്നെക്കുറിച്ച് കരുതുന്നത് ' നീ ആഭിചാരം ബാധിച്ചവന്‍ തന്നെയാണ്' എന്നാണ് . 

27: 12 ല്‍ മൂസായോട്: നിശ്ചയം നിന്നെ ഞാന്‍ ഒമ്പത് ദൃഷ്ടാന്തങ്ങളുമായി തെമ്മാടികളായ ഫിര്‍ഔനിലേക്കും അവന്‍റെ ജനതയിലേക്കും അയക്കുകയാണ് എന്നും; 27: 13 ല്‍, അങ്ങനെ അവര്‍ക്ക് നമ്മുടെ ഉള്‍കാഴ്ച്ചാദായകമായ ദൃഷ്ടാന്തങ്ങള്‍ വന്നപ്പോള്‍ ഇത് വ്യക്തമായ മാരണം തന്നെയാണ് എന്ന് അവര്‍ പറ ഞ്ഞു എന്നും പറഞ്ഞിട്ടുണ്ട്. 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അദ്ദിക്ര്‍ എന്ന അജയ്യഗ്രന്ഥത്തെ പരിചയപ്പെടുത്തുന്ന ഒറ്റപ്പെട്ട വിശ്വാസി യോടും ഫിര്‍ഔന്‍ പ്രഭൃതികളുടെ ജീവിതം നയിക്കുന്ന ഇന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്ക് ഇതിലേറെ ദുഷിച്ച സമീപനം തന്നെ യാണ് ഉണ്ടാവുക. അതുകൊണ്ടാണ് അവരെ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികള്‍ എന്ന് പ്രപഞ്ചനാഥന്‍ 8: 22 ല്‍ വിശേഷിപ്പിച്ചിച്ചുള്ളത്. 2: 211; 7: 130 -133; 17: 47 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!