അങ്ങനെ അവരെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റാന്‍ അവന്‍ ഉദ്ദേശിച്ചു, അപ്പോള്‍ നാം അവനെയും അവനോടൊപ്പമുള്ള മുഴുവന്‍ ആളുകളെയും മുക്കിക്കൊന്നു.
ഫിര്‍ഔനും പ്രഭൃതികള്‍ മൂസായോടും അനുയായികളോടും സ്വീകരിച്ചിരുന്ന അതേ നയം തന്നെയായിരുന്നു മക്കയില്‍ ഈ സൂക്തങ്ങള്‍ അവതരിക്കു ന്ന കാലഘട്ടത്തില്‍ മുഹമ്മദിനോടും അനുയായികളോടും ഖുറൈശികളും കൈക്കൊണ്ടിരുന്നത്. അപ്പോള്‍ ഫിര്‍ഔന്‍ പ്രഭൃതികള്‍ക്ക് സംഭവിച്ച പരി ണിതി ചൂണ്ടിക്കാണിച്ചുകൊണ്ട് അവരെ താക്കീത് നല്‍കുകയും പ്രവാചകനെയും അനുയായികളെയും സമാശ്വസിപ്പിക്കുകയുമാണ് ഈ സൂക്തത്തിലൂ ടെ അല്ലാഹു ചെയ്യുന്നത്. അജയ്യമായ അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ആരാണോ 3: 101-102; 5: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അതി നെ മുറുകെപ്പിടിച്ചത്, അവരെ അത് എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന താണ്. കൂടുതല്‍ താമസിയാതെ ഇജാസില്‍ അവസാനത്തെ ഖലീഫയായ മഹ്ദിയുടെ ആഗമനപ്രഖ്യാപനം ഉണ്ടാകുന്നതോടുകൂടി മനുഷ്യരില്‍ നിന്നു ള്ള വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നതും ഫുജ്ജാറുകള്‍ അവിടെ നിന്ന് പുറത്താക്കപ്പെടുന്നതും വിശ്വാസികള്‍ക്ക് ലോകവിജയം ലഭിക്കു ന്നതുമാണ്. 7: 127-137; 10: 90-92; 17: 76-77 വിശദീകരണം നോക്കുക.