അതിനുശേഷം ഇസ്റാഈല്‍ സന്തതികളോട് നാം പറഞ്ഞു: നിങ്ങള്‍ ഭൂമിയില്‍ താമസിച്ചുകൊള്ളുക, അങ്ങനെ അവസാന വാഗ്ദത്തം വന്നുകഴിഞ്ഞാല്‍ നിങ്ങളെ എല്ലാവരെയും ഒരു കുടക്കീഴില്‍ നാം ഒരുമിച്ചുകൂട്ടുന്നതുമാകുന്നു.
സൂക്തത്തില്‍ നിങ്ങളെ എല്ലാവരെയും ഒരു കുടക്കീഴില്‍ ഒരുമിച്ചുകൂട്ടും എന്ന് പറഞ്ഞതിന്‍റെ വിവക്ഷ: (1) 17: 7 ല്‍ വിവരിച്ച പ്രകാരം ധിക്കാരവും അതി ക്രമവും കാരണം ഭൂമിയില്‍ ഛിന്നഭിന്നമായി ജീവിച്ചിരുന്ന ജൂതന്മാരെ ഒരു രാഷ്ട്രത്തിന്‍റെ കീഴില്‍ ഒരുമിച്ചുകൂട്ടും എന്നാണ്. 1948 ല്‍ ഇസ്രായീല്‍ രൂപപ്പെട്ടതോടെ അത് സംഭവിക്കുകയുണ്ടായി. (2) മനു ഷ്യരില്‍ നിന്നുള്ള വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നതോടുകൂടി ഇസ്രായീല്‍ പടനായകനായി മസീഹുദ്ദജ്ജാല്‍ പുറപ്പെടുമെന്നും അവന്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ പ്രീണിപ്പിക്കുകവഴി ഇജാസ് ഒഴികെയുള്ള ലോകം മുഴുവന്‍ അവന്‍റെ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരുമെന്നുമാണ്. (3) 1: 3 ല്‍ വിവരിച്ച പ്രകാരം അന്ത്യനാളില്‍ നാഥന്‍ എല്ലാ സൃഷ്ടികളെയും പുനര്‍സൃഷ്ടിച്ച് വിചാരണക്ക് വേണ്ടി ഒരുമിച്ചുകൂട്ടുന്നതാണ്. 4: 158-159; 7: 169-170; 17: 4-7 വിശദീകരണം നോക്കുക.