അവന്‍ പറഞ്ഞു: നിശ്ചയം ഉള്‍കാഴ്ച്ചാദായകമായ ഈ ദൃഷ്ടാന്തങ്ങളെല്ലാം അവതരിപ്പിച്ചിട്ടുള്ളത് ആകാശഭൂമികളുടെ നാഥനല്ലാതെ മറ്റാരുമല്ല എന്ന് നി നക്ക് ശരിക്കും അറിയാമല്ലോ; ഓ ഫിര്‍ഔന്‍! നിശ്ചയം നശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരാളായിട്ടാണ് നിന്നെക്കുറിച്ച് ഞാന്‍ കരുതുന്നത്.
മൂസാനബി മുഖേന ഫിര്‍ഔനിനും കൂട്ടര്‍ക്കും അല്ലാഹു കാണിച്ചുകൊടുത്ത ദൃഷ്ടാന്തങ്ങള്‍ ഉള്‍കാഴ്ച്ചാദായകമായിരുന്നു. അത്തരം ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവരാന്‍ ഒരു മ നുഷ്യനും സാധ്യമല്ല എന്ന വസ്തുത വളരെ വ്യക്തവുമായിരുന്നു. എന്നാല്‍ ഫിര്‍ഔന്‍ ധിക്കാരപൂര്‍വ്വം അതിനെ കളവാക്കി തള്ളി പ്പറയുകയും, അങ്ങനെ നശിപ്പിക്കപ്പെടാന്‍ അര്‍ഹനായി മാറുകയും ചെയ്തു. ഉള്‍കാഴ്ച്ചാദായകമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി ജീവിതലക്ഷ്യം മറന്നുകൊണ്ടും അന്ത്യനാളിനെ തള്ളിപ്പറഞ്ഞുകൊണ്ടും ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെ ജീവിക്കുന്നവര്‍ക്ക് കത്തിയാളുന്ന നരകമാണ് ഒരുക്കിവെച്ചിരിക്കുന്നത് എന്നും, ചങ്ങലകളില്‍ ബന്ധിതരായിക്കൊണ്ട് ഇടുങ്ങിയ നരകത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ അവര്‍ നാശത്തിനുവേണ്ടി കേഴുന്നതാണ് എന്നും, അപ്പോള്‍ അവരോട് 'നിങ്ങള്‍ ഒരു നാശത്തിനല്ല, പല നാശത്തിനായി കേഴുക' എന്ന് പറയപ്പെടുമെന്നും 25: 11-14 സൂക്തങ്ങളിലും; അദ്ദിക്റിനെ മൂടിവെക്കുകവഴി വിചാരണാനാളില്‍ ഇടതുകയ്യില്‍ ഗ്രന്ഥം കിട്ടുന്നവര്‍ നാശത്തിനുവേണ്ടി കേഴുമെന്നും അവ ര്‍ നരകത്തില്‍ വേവിക്കപ്പെടുമെന്നും 84: 10-12 സൂക്തങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗ്രന്ഥം സൂചിപ്പിച്ചിട്ടുള്ളതും ഇപ്പോള്‍ നടപ്പില്‍ വന്നിട്ടുള്ളതുമായ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇതര ജനവിഭാഗങ്ങളിലെ ബുദ്ധിമാന്മാരായ ആളുകളെ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താന്‍ ഉത്തേജിപ്പിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്. ഉദാഹരണം 1) എല്ലാഓരോ മനുഷ്യനും തന്‍റെ പിരടിയില്‍ അവന്‍റെ 'സോഫ്റ്റ്വെയര്‍' വഹിക്കുന്നുണ്ടെന്ന് 17: 13-14 സൂക്തങ്ങളില്‍ പറഞ്ഞത് കമ്പ്യൂട്ടര്‍ സാര്‍വത്രികമായി പ്രചാരത്തിലുള്ള ഇക്കാലത്ത് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്. 2) മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മാതാവിന്‍റെ ഉദരത്തില്‍ മൂന്ന് ഇരുട്ടറകള്‍ക്കുള്ളിലാണെന്ന് 39: 6 ല്‍ സൂചിപ്പിച്ചിട്ടുള്ളത് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുള്ളതാണ്. 3) സമുദ്രത്തില്‍ തെളിനീര്‍ വെള്ളവും ഉപ്പുവെള്ളവും ഇടകലരാതെ വേര്‍തിരിഞ്ഞ് നിലകൊള്ളുന്നുണ്ട് എന്ന് 25: 53 ല്‍ സൂചിപ്പിച്ചത് ആധുനികകാലത്ത് കണ്ടെത്തിയത്. 4) മഹാവിസ്ഫോടനം വഴിയാണ് പ്രപഞ്ചം രൂപപ്പെട്ടതെന്നും ജീവന്‍ നിലനിര്‍ത്തുന്ന തിന് വെള്ളം അനിവാര്യമാണെന്നുമുള്ള ആധുനിക കണ്ടെത്തല്‍ 21: 30ല്‍ പറഞ്ഞിട്ടുള്ളത്. 5) കാഴ്ചയില്‍ ഹൃദയം ബന്ധപ്പെടുന്നുണ്ട് എന്ന കണ്ടെത്തല്‍ 22: 46 ല്‍ സൂചിപ്പിച്ചിട്ടുള്ളത്. 6) ഇപ്പോള്‍ ഈജിപ്ഷ്യന്‍ മ്യൂസിയത്തിലുള്ള മുവ്വായിരം കൊല്ലങ്ങള്‍ക്കുമുമ്പുള്ള ഫിര്‍ഔനിന്‍റെ ജഡം 10: 92 ല്‍ പറഞ്ഞ പ്രകാരം മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തമായി അല്ലാഹു സൂക്ഷിക്കുകയാണെന്ന വസ്തുത. 7) വിമാനം കണ്ടുപിടിച്ചതിന് ശേഷം മാത്രമാണ് ഐസുമലകള്‍ പോലെയുള്ള മേഘങ്ങളുടെ പര്‍വതങ്ങളുണ്ട് എന്ന് 24: 43 ല്‍ പറഞ്ഞത് വെളിവായിട്ടുള്ളത്. 8) അവന്‍റെ വിരല്‍ തുമ്പുകള്‍ വരെ വ്യത്യസ്ഥമായി ക്രമപ്പെ ടുത്തിയ നാഥന്‍ അവന്‍റെ എല്ലുകള്‍ ഒരുമിച്ചുകൂട്ടി പുനര്‍സൃഷ്ടിക്കാന്‍ കഴിവുള്ളവന്‍ തന്നെയാണെന്ന് 75: 3-4 സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത് വിരലടയാളം വ്യക്തികളെ തിരിച്ചറിയാനുള്ള മാനദണ്ഡമായി അംഗീകരിച്ചിട്ടുള്ള ഇക്കാലത്താണ് കൂടുതല്‍ മനസ്സിലാവുക. 9) എല്ലാഓരോ വസ്തുവിലും ഭൂമിയില്‍ നിന്ന് മുളച്ച് പൊന്തുന്നവയിലും അവരില്‍ തന്നെയും അവര്‍ക്ക് അറിവില്ലാത്തവയിലും ഇണകളെ സൃഷ്ടിച്ചിട്ടുണ്ട് എന്ന് 36: 36 ല്‍ പറഞ്ഞിട്ടുള്ളത് ആറ്റത്തെപ്പോലും വിഘടിപ്പിക്കാന്‍ കഴിഞ്ഞ ഇക്കാലത്ത് കൂടുതല്‍ മനസ്സിലാക്കാം. 10) നിശ്ചലമായി നില്‍ക്കുന്ന സൂര്യനുചുറ്റും ഭൂമിയും മറ്റുഗ്രഹങ്ങളും കറങ്ങുയാണെന്ന മുന്‍കാല ശാസ്ത്ര പഠനം തിരുത്തിക്കൊണ്ട് സൂര്യനും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന് 36: 38 ല്‍ പറഞ്ഞത് ആധുനികശാസ്ത്രം അംഗീകരിച്ചിരിക്കുന്നു. 11) ഭൂമി അതിന്‍റെ റിക്കാര്‍ഡുകള്‍ സമര്‍പ്പിക്കുന്നതാണെന്ന് 99: 4 ല്‍ പറഞ്ഞത് ഓഡിയോ വീഡിയോ റിക്കാര്‍ഡിംഗ് പ്രചുരപ്രചാരമായ ഇക്കാലത്ത് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കേണ്ടതാണ്.
ഉള്‍ക്കാഴ്ചാദായകവും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 56: 82 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അതിനെ തള്ളിക്കളയുക എന്നത് ഭക്ഷണമാക്കിയവരാണ്. അവര്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നത് 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലെ സിജ്ജീന്‍ പട്ടികയിലേക്ക് നയിക്കുന്ന ഫുജ്ജാര്‍ കിതാബുകളാണ്. ആത്മാവിനും പരലോകത്തിനും പ്രാധാന്യം കൊടുക്കാ തെ ശരീരത്തിനും ഐഹികലോകത്തിനും പ്രാധാന്യം കൊടുക്കുന്ന ഈ കെട്ടജനത 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. മസീഹുദ്ദജ്ജാലിനെ റബ്ബായി സ്വീകരിക്കുന്ന ഈ ഫുജ്ജാറുകള്‍ ഈസാ യുടെ രണ്ടാം വരവോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങളാല്‍ 4: 91 ല്‍ പറഞ്ഞ പ്രകാരം വധിക്കപ്പെടുന്നതാണ്. അങ്ങനെ നാഥന്‍ അവന്‍റെ മൊത്തം സൃഷ്ടികള്‍ക്കുള്ള സംസാരമായ അദ്ദിക്റിനെ 6: 89-90 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ ഏല്‍പിക്കുന്നതാണ്. 6: 25-26; 16: 43-44; 11: 24 വിശദീകരണം നോക്കുക.