رَبُّكُمْ أَعْلَمُ بِمَا فِي نُفُوسِكُمْ ۚ إِنْ تَكُونُوا صَالِحِينَ فَإِنَّهُ كَانَ لِلْأَوَّابِينَ غَفُورًا
നിങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിയുന്നവന് നിങ്ങളുടെ ഉടമതന്നെയാണ്, നിങ്ങള്‍ സജ്ജനങ്ങളാവുകയാണെങ്കില്-അപ്പോള്‍ നിശ്ചയം അവന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവനിലേക്ക് തിരിയുന്നവരോട് ഏറെപ്പൊറുക്കുന്നവന്‍ തന്നെയാകുന്നു.
നിങ്ങളുടെ നാഥന് ഓരോ ആത്മാവിനെക്കുറിച്ചും ശരിക്കും അറിയാം, നിങ്ങള്‍ സജ്ജനങ്ങളാവുകയാണെങ്കില് അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെ, നിങ്ങള്‍ ദുര്‍ജ്ജന ങ്ങളാവുകയാണെങ്കില് നിശ്ചയം അല്ലാഹു നിങ്ങളെത്തൊട്ട് ആവശ്യമില്ലാത്തവനും സ്വയം പര്യാപ്തനുമാകുന്നു എന്ന് 31: 12 ലും; നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അ പ്പോള്‍ നിശ്ചയം അല്ലാഹു നിങ്ങളെത്തൊട്ട് ആവശ്യമില്ലാത്ത ഐശ്വര്യവാനാകുന്നു, അ വന്‍ തന്റെ അടിമകള്‍ക്ക് നിഷേധം ഇഷ്ടപ്പെടുന്നില്ല, നിങ്ങള്‍ നന്ദിപ്രകടിപ്പിക്കുന്നവരാ കുന്നുവെങ്കിലോ, നിങ്ങളെ അവന് ഇഷ്ടപ്പെടുകയും ചെയ്യുന്നു, ഭാരം വഹിക്കുന്ന ഒരാ ളും മറ്റൊരാളുടെ ഭാരം വഹിക്കുകയുമില്ല, പിന്നെ നിങ്ങളുടെ എല്ലാവരുടെയും മടക്കം നിങ്ങളുടെ ഉടമയിലേക്കാകുന്നു, അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്താ യിരുന്നുവെന്ന് അവന് നിങ്ങളോട് വിവരം പറഞ്ഞുതരുന്നതാണ്, നിശ്ചയം അവന് നെ ഞ്ചകങ്ങളുടെ അവസ്ഥ അറിയുന്നവന് തന്നെയാകുന്നു എന്ന് 39: 7 ലും പറഞ്ഞിട്ടുണ്ട്. 4: 49, 113; 9: 112; 12: 53 വിശദീകരണം നോക്കുക.