وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُ ۚ وَأَوْفُوا بِالْعَهْدِ ۖ إِنَّ الْعَهْدَ كَانَ مَسْئُولًا
അനാഥക്ക് പ്രായപൂര്‍ത്തി എത്തുന്നതുവരെ അവന്റെ ധനത്തോട് ഏറ്റവും ന ല്ല നിലയിലല്ലാതെ നിങ്ങള്‍ സമീപിക്കുകയും അരുത്; നിങ്ങള്‍ ഉടമ്പടികള്‍ പാലിക്കുകയും ചെയ്യുക, നിശ്ചയം ഉടമ്പടികളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
4: 2 ല്‍, നിങ്ങള്‍ അനാഥകള്‍ക്ക് അവരുടെ ധനം തിരിച്ചുകൊടുക്കുക, നിങ്ങള്‍ പ രിശുദ്ധമായതിനെ മ്ലേച്ഛമാക്കി മാറ്റാതിരിക്കുക, നിങ്ങള്‍ അവരുടെ മുതല്‍ നിങ്ങളുടെ മുതലുമായി ചേര്‍ത്ത് ഭക്ഷിക്കാവുന്നതല്ല, നിശ്ചയം അത് വന്കുറ്റമാകുന്നു എന്നും; 4: 6 ല്‍, വിവാഹപ്രായമാകുന്നതുവരെ അനാഥകളെ നിങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കു ക, അപ്പോള്‍ നിങ്ങള്‍ അവരില്‍ തന്റേടം (പക്വത) കണ്ടെത്തിയാല്‍ അവരുടെ സമ്പത്ത് നിങ്ങള്‍ അവര്‍ക്ക് തിരിച്ചേല്‍പ്പിക്കുക, അവര്‍ വളര്‍ന്ന് വലുതായി തങ്ങളുടെ അവകാ ശം ചോദിക്കുമെന്ന് ഭയന്ന് നിങ്ങള്‍ അവരുടെ ധനം നീതിവിട്ട് ധൂര്‍ത്തായും ധൃതിയാ യും ഭക്ഷിച്ചുകൂടാത്തതാണ്, അനാഥകളുടെ ധനം കൈകാര്യം ചെയ്യുന്നവന് സമ്പന്നനാണെങ്കില്‍ അവരുടെ ധനത്തില്‍ നിന്ന് ഒന്നും സ്വീകരിക്കാതെ അവന്റേതുകൊണ്ടു തന്നെ തൃപ്തിപ്പെടട്ടെ; ദരിദ്രനാണണെങ്കിലോ, അവരുടെ ധനത്തില്‍ നിന്ന് ന്യായമായ രീതിയിലുള്ളത് മാത്രം ഭക്ഷിച്ചുകൊള്ളട്ടെ, അങ്ങനെ അവരുടെ ധനം നിങ്ങള്‍ അവര്‍ ക്ക് തിരിച്ചേല്‍പ്പിച്ച് കൊടുക്കുമ്പോള്‍ അതിന്റെ മേല്‍ സാക്ഷികളെ വെക്കേണ്ടതുമാകു ന്നു, കണക്കു നോക്കുന്നതിന് അല്ലാഹുതന്നെ ഏറ്റവും മതിയായവനാണ് എന്നും; 4: 10 ല്‍, അനാഥകളുടെ ധനം അക്രമമായി തിന്നുന്നവരുണ്ടല്ലോ, നിശ്ചയം അവര്‍ തങ്ങളു ടെ വയറുകളില്‍ തീയാണ് നിറക്കുന്നത്, ആളിക്കത്തുന്ന നരകത്തില്‍ അവര്‍ കരിക്കപ്പെടു കതന്നെ ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്.
'നിങ്ങള്‍ ഉടമ്പടികള്‍ പാലിക്കുകയും ചെയ്യുക' എന്ന് പറഞ്ഞതിലെ ഉടമ്പടി 7: 172-173 ല്‍ ഉണര്‍ത്തുന്ന ഉടമ്പടിയാണ്. പ്രസ്തുത ഉടമ്പടി ഗ്രന്ഥത്തില്‍ നിന്ന് വായിച്ച തിന് ശേഷം അതിനെ മുറിച്ചുകളയുന്നവരാണ് തെമ്മാടികളും നഷ്ടപ്പെട്ടവരും ശപിക്ക പ്പെട്ടവരുമെന്ന് 2: 26-27; 13: 25 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ സാ ക്ഷിയാക്കിക്കൊണ്ട് ചെയ്ത ശപഥങ്ങള്‍ അത് ഉറപ്പിച്ചതിന് ശേഷം നിങ്ങള്‍ മുറിച്ചുകള യരുത് എന്ന് 16: 91 ല്‍ പറഞ്ഞതിന്റെ വിവക്ഷ, അല്ലാഹുവിനെ സാക്ഷിയാക്കിക്കൊണ്ട് സൃഷ്ടികളുമായി ചെയ്യുന്ന ഉടമ്പടികള്‍ മുറിച്ചുകളയരുത് എന്നും ഉടമ്പടികളെക്കുറിച്ച് വിധിദിവസം ചോദിക്കപ്പെടുക തന്നെ ചെയ്യും എന്ന ബോധത്തോടുകൂടി അത് പൂര്‍ത്തിയാക്കണം എന്നുമാണ്. വിശ്വാസികള്‍ അല്ലാഹുവിന്റെ പേരില്‍ സാക്ഷ്യപ്പെടുത്തി പറ യാതെ സൃഷ്ടികളോട് ചെയ്യുന്ന കരാറുകളും പാലിക്കുന്നതാണ്, കാരണം അവര്‍ അല്ലാഹുവിന്റെ പ്രതിനിധികളാണ്. വിശ്വാസികള്‍ ശപഥം ചെയ്യാറില്ല. ഇനി അഥവാ ശപഥം ചെയ്യുകയും അനിവാര്യഘട്ടത്തില്‍ അത് മുറിച്ചുകളയേണ്ടി വരികയുമാണെങ്കില്‍ 5: 89 ല്‍ പറഞ്ഞ പ്രകാരം അതിനുള്ള പ്രായശ്ചിത്തം നല്കുന്നതുമാണ്. 13: 17-18; 16: 90-92; 84: 23 വിശദീകരണം നോക്കുക.