( ഇസ്റാഅ് ) 17 : 89

وَلَقَدْ صَرَّفْنَا لِلنَّاسِ فِي هَٰذَا الْقُرْآنِ مِنْ كُلِّ مَثَلٍ فَأَبَىٰ أَكْثَرُ النَّاسِ إِلَّا كُفُورًا

നിശ്ചയം, മനുഷ്യര്‍ക്കുവേണ്ടി ഈ വായനയില്‍ നാം എല്ലാ ഓരോ ഉപമയും വിശദീകരിച്ചിട്ടുണ്ട്, എന്നാല്‍ ജനങ്ങളില്‍ അധികപേരും നിഷേധിക്കാനല്ലാ തെ ഒരുമ്പെടുന്നില്ല.

ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണെന്ന് കൊ ട്ടിഘോഷിക്കുന്ന ഫുജ്ജാറുകള്‍ ഗ്രന്ഥത്തിന്‍റെ അറബിയിലുള്ള ശരീരം പാരായണം ചെയ്യുകവഴി വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോയിരിക്കുകയാണ്. ആശയമില്ലാതെ ഗ്രന്ഥം വായിക്കുന്ന അവര്‍ 41: 41-43 ല്‍ പറ ഞ്ഞ അജയ്യഗ്രന്ഥം ഏതാണെന്നുപോലും തിരിച്ചറിയാത്ത ദുഷ്ടജീവികളാണ്. അവര്‍ ഓരോരുത്തരും മരണസമയത്ത് ആത്മാവിനെതിരെ കാഫിറാണെന്ന് സാക്ഷ്യം വഹിക്കുകയും കാഫിറായ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തില്‍ ഒരുമിച്ച് കൂട്ടപ്പെടുന്നതുമാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ളതാണ് അദ്ദിക്ര്‍ എ ന്ന് അവര്‍ ഗ്രന്ഥത്തില്‍ വായിക്കുന്നുണ്ടെങ്കിലും അത് എങ്ങനെയാണ് ത്രാസ്സായി ഉപയോഗപ്പെടുത്തുക എന്ന് അവരില്‍ ഒരാളും മനസ്സിലാക്കിയിട്ടുമില്ല, അഥവാ മനസ്സിലാക്കിയാല്‍ തന്നെ ജനങ്ങളെ ബോധിപ്പിക്കുന്നുമില്ല. അങ്ങനെ അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവ രെ നരകത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. അങ്ങനെയാണ് അവര്‍ നമസ്കരി ച്ചും നോമ്പനുഷ്ഠിച്ചും ഹജ്ജും ഉംറയും ചെയ്തും പിഴയായി നരകകുണ്ഠം സമ്പാദി ക്കുന്നവരായത്. ഇത്തരം കാഫിറുകളോട് 56: 81-82 ല്‍, അപ്പോള്‍ ഈ വര്‍ത്തമാനത്തെയാണോ നിങ്ങള്‍ ലാഘവത്തോടെ കാണുന്നത്, അതിനെ തള്ളിപ്പറയുക എന്നത് നിങ്ങ ള്‍ നിങ്ങളുടെ ഭക്ഷണമാക്കിയിരിക്കുന്നുവോ എന്ന് ചോദിക്കുന്നുണ്ട്. 9: 67-68; 10: 60; 17: 41 വിശദീകരണം നോക്കുക.