ذَٰلِكَ جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُوا وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا
അതാകുന്നു അവര്‍ക്കുള്ള പ്രതിഫലം -നരകഗര്ത്തം! അവര്‍ എന്റെ സൂക്തങ്ങ ളെയും എന്റെ പ്രവാചകന്മാരെയും മൂടിവെച്ചിരുന്നതുകൊണ്ടും പരിഹാസമാ യി തെരഞ്ഞെടുത്തിരുന്നതുകൊണ്ടും.
ഇന്ന് പ്രവാചകന്മാരെ പ്രത്യക്ഷത്തില്‍ ആരും പരിഹസിക്കുന്നില്ല, പകരം അവരുടെ പേര് കേട്ടാല്‍ വാഴ്ത്തുകയും അവര്‍ക്കുവേണ്ടി കപടപ്രാര്‍ത്ഥന നടത്തുകയുമാണ് ചെ യ്യുന്നത്. പ്രവാചകന്മാരുടെ പേരുവെച്ച് ജനമധ്യത്തില്‍ അവരെ കളവാക്കുന്നവിധം ജീവി തം നയിച്ച് അവരെ കൊല്ലാതെ കൊല്ലുക വഴിയാണ് ഇന്ന് അവര്‍ പരിഹസിക്കപ്പെടുന്നത്. ഇന്ന് അല്ലാഹുവും പ്രവാചകന്മാരുമുള്ളത് അദ്ദിക്റിലാണ്. അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാണെന്ന് ഉറപ്പുവരുത്താത്തത് കാരണം എല്ലാ ഫുജ്ജാറുകളും അല്ലാഹുവിനെയും അവന്റെ സൂക്തങ്ങളെയും പ്രവാചകന്മാരെയും പ രിഹസിക്കുന്നവരാണ്. 'അല്ലാഹുവിനെക്കൊണ്ടും അവന്റെ സൂക്തങ്ങളെക്കൊണ്ടും അ വന്റെ പ്രവാചകനെക്കൊണ്ടുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്' എന്ന് കപടവിശ്വാസികളോട് ചോദിച്ചുകൊണ്ടാണ് 9: 65 അവസാനിക്കുന്നത്. 3: 21-22; 11: 8; 18: 56-57; 98: 6 വിശദീകരണം നോക്കുക.