( അൽ കഹ്ഫ് ) 18 : 31

أُولَٰئِكَ لَهُمْ جَنَّاتُ عَدْنٍ تَجْرِي مِنْ تَحْتِهِمُ الْأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِنْ ذَهَبٍ وَيَلْبَسُونَ ثِيَابًا خُضْرًا مِنْ سُنْدُسٍ وَإِسْتَبْرَقٍ مُتَّكِئِينَ فِيهَا عَلَى الْأَرَائِكِ ۚ نِعْمَ الثَّوَابُ وَحَسُنَتْ مُرْتَفَقًا

അക്കൂട്ടര്‍ക്ക് തന്നെയാണ് നിത്യാനുഗ്രഹങ്ങളടങ്ങിയ സ്വര്‍ഗപ്പൂന്തോപ്പുകളു ള്ളത്, അവരുടെ താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കും, അവര്‍ക്ക് അവിടെ സ്വര്‍ണ്ണത്താലുള്ള വളകള്‍ അണിയിക്കപ്പെടും, നേരിയതും കട്ടിയുള്ള തും കസവ് പതിച്ചതുമായ പച്ചപ്പട്ട് വസ്ത്രങ്ങള്‍ അണിയിക്കപ്പെടുകയും ചെ യ്യും, അവര്‍ അവിടെ അലങ്കരിച്ച ചാരുമഞ്ചങ്ങളില്‍ ചാരിയിരുന്ന് പരസ്പരം സല്ലപിക്കുന്നതായിരിക്കും, എത്രനല്ല പ്രതിഫലം! എത്രനല്ല വിശ്രമസങ്കേതം!

പരലോകം ലക്ഷ്യം വെച്ചുകൊണ്ട് ഇവിടെ നിലകൊള്ളുന്ന ക്ഷമാലുക്കള്‍ക്ക് പ്രതിഫലമായി സ്വര്‍ഗവും ആ സ്വര്‍ഗത്തില്‍ അവര്‍ ആഗ്രഹിക്കുന്നതെന്തും നല്‍കുന്നതുമാണ്. അവര്‍ അവിടെ സൂര്യനോ (ചൂടേറിയ വെയിലോ) പുകപടലങ്ങളോ കാണുകയില്ല, അതിലെ നിഴലുകള്‍ അവരുടെ മേല്‍ എല്ലായിടത്തും എപ്പോഴുമുണ്ടായിരിക്കും, അതി ലെ പഴക്കുലകള്‍ പറിച്ചെടുക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ തൂങ്ങിക്കിടക്കുന്നവയായിരിക്കുമെന്ന് 76: 12-14 ലും; അവര്‍ക്ക് ആ സ്വര്‍ഗത്തില്‍ നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടുകള്‍ കൊണ്ടുള്ള ഉന്നതമായ വസ്ത്രങ്ങളുണ്ടായിരിക്കും, അവിടെ അവര്‍ വെള്ള സ്വര്‍ണ്ണത്താലുള്ള വളകള്‍ അണിയിക്കപ്പെടുകയും അവരുടെ നാഥന്‍ അവരെ പരിശുദ്ധ മായ പാനീയങ്ങള്‍-തേന്‍, പാല്‍, കുടിക്കുന്നവര്‍ക്ക് ആനന്ദം പകരുന്ന മദ്യം-കുടിപ്പിക്കുന്നതുമാണ്, ഇതെല്ലാം നിങ്ങള്‍ക്കുള്ള പ്രതിഫലമാണ്, നിങ്ങളുടെ പ്രയത്നങ്ങള്‍ വിലമതിക്കത്തക്ക വിധമുള്ളത് (അദ്ദിക്റിന്‍റെ വെളിച്ചത്തിലും സാക്ഷ്യത്തിലുമുള്ളത്) തന്നെ യായിരുന്നു എന്ന് 76: 21-22 ലും പറഞ്ഞിട്ടുണ്ട്. 7: 43; 9: 71-72; 13: 22-24 വിശദീകരണം നോക്കുക.