( അൽ കഹ്ഫ് ) 18 : 39

وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّهُ لَا قُوَّةَ إِلَّا بِاللَّهِ ۚ إِنْ تَرَنِ أَنَا أَقَلَّ مِنْكَ مَالًا وَوَلَدًا

നിന്‍റെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ 'അല്ലാഹു ഉദ്ദേശിച്ചതുകൊണ്ടാണിത്, അവനല്ലാതെ ഒരു ശക്തിയുമില്ലതന്നെ' എന്ന് എന്തുകൊണ്ട് നീ പറഞ്ഞില്ല? എന്നെ നീ നിന്നേക്കാള്‍ സമ്പത്തും സന്തതിയും കുറഞ്ഞവനായി കാണുന്നു വെങ്കില്‍!

സമ്പത്തും ഭൗതിക അലങ്കാരങ്ങളും സത്യത്തിന്‍റെ മാനദണ്ഡമായി കണക്കാക്കു ന്ന കപടവിശ്വാസികള്‍, നിഷ്പക്ഷവാന്‍ എന്ന അല്ലാഹുവിന്‍റെ സ്വഭാവം അംഗീകരിക്കാത്ത വരാണ്. അവര്‍ നാളേക്കുവേണ്ടി നരകക്കുണ്ഠം സമ്പാദിക്കുന്നവരായതിനാല്‍ ഐഹിക ലോകത്ത് വിഭവങ്ങള്‍ കൂടുതല്‍ നല്‍കിയിട്ടുള്ളത് നിഷ്പക്ഷവാനെ നിഷേധിക്കുന്ന അ വര്‍ക്കാണ്. എന്നാല്‍ എല്ലാ അലങ്കാരങ്ങളും സമൃദ്ധിയും പരലോകത്തെ നിഷേധിക്കു ന്ന അത്തരക്കാര്‍ക്ക് മാത്രമായി നല്‍കിയിരുന്നുവെങ്കില്‍ ഒറ്റ വിശ്വാസിയുമില്ലാതെ എ ല്ലാവരും കാഫിറുകളായി മാറി ഒറ്റ സമുദായമാകുമായിരുന്നു. അങ്ങനെ വരാതിരിക്കാന്‍ വേണ്ടി കുറച്ച് വിശ്വാസികള്‍ക്കും സമ്പത്തും സമൃദ്ധിയും നല്‍കുകയാണുണ്ടായത്. അ പ്പോള്‍ ജീവിതലക്ഷ്യം മനസ്സിലാക്കിയ ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ അവര്‍ വ ന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ എല്ലാ സമ്പ ത്തും അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹവും ഐശ്വര്യവുമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗം ഇവിടെവെച്ച് പണിയുന്നതാണ്. 3: 133-136 വിശദീകരണം നോക്കുക.

അവരാണോ നിന്‍റെ നാഥന്‍റെ അനുഗ്രഹം ഭാഗം വെച്ചുകൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തിലെ അവരുടെ ജീവിതവിഭവങ്ങള്‍ അവര്‍ക്കിടയില്‍ വിഭജിച്ചുകൊടു ത്തിട്ടുള്ളത്, അവരില്‍ ചിലരുടെ പദവികള്‍ ചിലരുടേതിനേക്കാള്‍ നാം ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു-അവരില്‍ ചിലര്‍ ചിലരെ പരിഹാസപാത്രമായി തെരഞ്ഞെടുക്കുന്ന തിന് വേണ്ടി, നിന്‍റെ നാഥന്‍റെ കാരുണ്യം തന്നെയാണ് അവര്‍ ശേഖരിച്ചുകൊണ്ടിരിക്കു ന്നതിനേക്കാളെല്ലാം ഉത്തമമായിട്ടുള്ളതും; മനുഷ്യരെല്ലാം ഒറ്റ സമുദായമാകുമായിരുന്നി ല്ലെങ്കില്‍ നിഷ്പക്ഷവാനെ നിഷേധിക്കുന്നവര്‍ക്ക് അവരുടെ വീടുകളുടെ മച്ചുകളും അ തിലേക്ക് കയറിപ്പോകാനുള്ള കോണിപ്പടികളും വാതിലുകളും അവര്‍ക്ക് ചാരിക്കിടക്കാ നുള്ള കട്ടിലുകളുമെല്ലാം നാം വെള്ളിയാലും നവരത്നങ്ങളാലുള്ളതുമാക്കുമായിരുന്നു, എന്നാല്‍ അതെല്ലാം തന്നെ ഐഹിക ജീവിതത്തിലെ വിഭവങ്ങള്‍ മാത്രമാണ്, പരലോക മാകട്ടെ, നിന്‍റെ നാഥന്‍റെ പക്കല്‍ സൂക്ഷ്മാലുക്കള്‍ക്കുള്ളതുമാകുന്നു എന്ന് 43: 32-35 ല്‍ പറഞ്ഞിട്ടുണ്ട്. 'നാഥന്‍റെ അനുഗ്രഹവും കാരുണ്യവും' ഐശ്വര്യമായ അദ്ദിക്ര്‍ തന്നെയാണ്. 1: 2; 10: 57-58; 11: 58-59 വിശദീകരണം നോക്കുക.