هُنَالِكَ الْوَلَايَةُ لِلَّهِ الْحَقِّ ۚ هُوَ خَيْرٌ ثَوَابًا وَخَيْرٌ عُقْبًا
അപ്പോള് സത്യത്തില് അല്ലാഹുവിന് മാത്രമാണ് സംരക്ഷണാധികാരമെന്നും ഉത്തമമായ പ്രതിഫലവും ഉത്തമമായ പരിണിതിയും അവന് മാത്രമാണെന്നും അവിടെ പ്രകടമായി.
പെട്രോളിയം, കല്ക്കരി, ധാതുക്കള്, ലോഹങ്ങള് തുടങ്ങിയ പ്രകൃതിവിഭവങ്ങ ളുടെ സന്തുലിത അളവാണ് ഭൂമിയുടെ ഗുരുത്വാകര്ഷണത്തെ നിലനിര്ത്തുന്നത് എന്നത് ഒരു വസ്തുതയാണ്. ഇവയുടെ നിയന്ത്രണാതീതമായ ഖനനം ഭൂമിയുടെ കാന്തികശക്തി നഷ്ടപ്പെടാനും അതുവഴി ഭൂമി തിരിച്ചുകറങ്ങാനും കാരണമാകുന്നതാണ്. ഇന്ന് ലോക രാഷ്ട്രങ്ങള് പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങള് സാമ്പത്തികനേട്ടം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് അനന്തര പരിണിതി പരിഗണിക്കാതെ അനിയന്ത്രിതമായ രീതിയില് ക്രൂഡ് ഓ യില് കുഴിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. വാഹനങ്ങളിലും വ്യവസായങ്ങളിലുമുള്ള പെ ട്രോളിയം ഉല്പന്നങ്ങളുടെ ഉപയോഗം അന്തരീക്ഷത്തിലെ താപനില ഉയര്ത്തുകയും അത് ഭൂമിയുടെ ഗുരുത്വാകര്ഷണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. 30: 41 ല് ജനങ്ങളുടെ കൈകള് സമ്പാദിച്ചതിന്റെ ഫലമായി കരയിലും കടലിലും നാശം പ്രത്യ ക്ഷപ്പെട്ടിരിക്കുന്നു, അവര് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നതില് ചിലതിന്റെ ഫലം അവരെ രുചിപ്പിക്കുന്നതിന് വേണ്ടി, അവര് യഥാര്ത്ഥ ജീവിതലക്ഷ്യത്തിലേക്ക് മടങ്ങുന്നവരാകു ന്നതിന് വേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്.
ത്രാസും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെ യ്യുന്ന ഫുജ്ജാറുകളെപ്പോലെ പ്രവാചകന്റെ സമുദായത്തില് പെട്ട ഇതര ജനവിഭാഗങ്ങളും തെമ്മാടികളായി മാറുന്നതോടെ ഇജാസില് മഹ്ദിയുടെ പ്രഖ്യാപനം നടക്കുകയും ലോ കത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള വിശ്വാസികളെ അങ്ങോട്ട് വേര്തിരിക്കുകയും ഫുജ്ജാറുകള് അവിടെനിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നതാണ്. 6: 158 ല് വിവരിച്ച പ്രകാരം വിചാരണയില്ലാതെ സ്വര്ഗത്തിലേക്ക് മുന്കടക്കുന്ന അവസാനത്തെ വിശ്വാസി യും ഭൂമുഖത്തുനിന്ന് പോകുന്നതോടെ ഭൂമിയുടെ തിരിച്ചുകറക്കം സംഭവിക്കുന്നതും അന്ത്യ നാളിന്റെ അടയാളങ്ങള് വഴിക്കുവഴിയായി പ്രത്യക്ഷപ്പെടുന്നതുമാണ്. 2: 62; 6: 26; 7: 5, 123 വിശദീകരണം നോക്കുക.