( അൽ അഅ്റാഫ് ) 7 : 5

فَمَا كَانَ دَعْوَاهُمْ إِذْ جَاءَهُمْ بَأْسُنَا إِلَّا أَنْ قَالُوا إِنَّا كُنَّا ظَالِمِينَ

നമ്മുടെ വിപത്ത് അവരില്‍ വന്നുപതിച്ച സന്ദര്‍ഭം, അപ്പോള്‍ അവരുടെ മുറ വിളി 'നിശ്ചയം ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ' എന്ന് അവര്‍ പറയുകയല്ലാതെ മറ്റൊന്നുമായിരുന്നില്ല.

32: 26 ല്‍, അവര്‍ക്കുമുമ്പ് എത്രയെത്ര നാട്ടുകാരെയാണ് നാം നശിപ്പിച്ചത്, അവ രുടെ വാസസ്ഥലങ്ങളിലൂടെയാണല്ലോ ഇവര്‍ നടന്നുപോകുന്നത്, അപ്പോള്‍ ഇവര്‍ക്ക് അത് സന്മാര്‍ഗദര്‍ശനത്തിന് കാരണമാകുന്നില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. 50: 36 ല്‍, ഇവ ര്‍ക്കുമുമ്പ് എത്രയെത്ര ശക്തരും പ്രബലരുമായ നാട്ടുകാരെയാണ് നാം നശിപ്പിച്ചിട്ടുള്ള ത്, അപ്പോള്‍ അവര്‍ അത്തരം നാടുകളിലൂടെ സഞ്ചരിച്ച് അവരെ സഹായിക്കാന്‍ വല്ല രക്ഷകരുമുണ്ടായിരുന്നോ എന്ന് അന്വേഷിച്ച് കണ്ടെത്തുന്നില്ലേ എന്ന് ചോദിക്കുന്നു. 22: 45 ല്‍, അക്രമികളായ എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്, അവ അതി ന്‍റെ മേല്‍ക്കൂരകളോടുകൂടി തകര്‍ന്നടിഞ്ഞു കിടക്കുന്നു, എത്രയെത്ര കിണറുകളും കൊട്ടാ രങ്ങളുമാണ് ഉപയോഗശൂന്യമായിത്തീര്‍ന്നത് എന്നും; 21: 11 ല്‍, അക്രമികളായ എത്രയെത്ര നാടുകളെയാണ് നാം തരിപ്പണമാക്കിയത്, പിന്നെ നാം അതിനുശേഷം മറ്റൊരു ജനതയെ നട്ടുവളര്‍ത്തിക്കൊണ്ടുവന്നു എന്നും പറഞ്ഞിട്ടുണ്ട്. 21: 14-15, 46 സൂക്തങ്ങളി ല്‍, നശിപ്പിക്കപ്പെടുമ്പോള്‍ അവരുടെ മുറവിളി 'നിശ്ചയം ഞങ്ങള്‍ അക്രമികള്‍ ആയി പ്പോയല്ലോ' എന്നായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. നാട്ടിലെ നിവാസികള്‍ അദ്ദിക്ര്‍ കൊണ്ട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാതെ എല്ലാവരും ലക്ഷ്യ ബോധം നഷ്ടപ്പെട്ട അക്രമികളും തെമ്മാടികളുമായി മാറിയപ്പോഴാണ് ആ നാട്ടില്‍ രാ ത്രി ഉറങ്ങിക്കിടക്കുമ്പോഴോ അല്ലെങ്കില്‍ പകല്‍ കളിച്ചുല്ലസിച്ച് കഴിയുമ്പോഴോ പെട്ടെന്ന് ശിക്ഷ വന്ന് ഭവിച്ചിട്ടുള്ളത്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുളള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉ പയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാതെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാ റുകളെപ്പോലെ ഇതര ജനവിഭാഗങ്ങളും അക്രമികളും തെമ്മാടികളുമായി മാറുമ്പോഴാ ണ് ലോകാവസാനം സംഭവിക്കുക. 2: 57; 5: 65-66; 6: 47, 158 വിശദീകരണം നോക്കുക.