مَا لَهُمْ بِهِ مِنْ عِلْمٍ وَلَا لِآبَائِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَاهِهِمْ ۚ إِنْ يَقُولُونَ إِلَّا كَذِبًا
അവരുടെ പക്കല് അക്കാര്യത്തെക്കുറിച്ച് യാതൊരു അറിവുമില്ല, അവരുടെ പിതാക്കള്ക്കുമില്ല, അവരുടെ വായകളില് നിന്ന് പുറത്തുവരുന്നത് വമ്പിച്ച അപരാധം തന്നെ, നിശ്ചയം അവര് കള്ളമല്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്നില്ല.
അല്ലാഹു ഒരു സന്താനത്തെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന് പറഞ്ഞിരുന്ന പ്രവാ ചകന്റെ കാലത്തെ ജൂത-ക്രൈസ്തവരെക്കുറിച്ചും മക്കാമുശ്രിക്കുകളെക്കുറിച്ചുമാണ് പ്ര തിപാദിക്കുന്നത്. അവര്ക്കും അവരുടെ പിതാക്കള്ക്കും അക്കാര്യത്തെക്കുറിച്ച് യാ തൊരു അറിവുമില്ല. എന്നാല് അവര് അവരുടെ വായില് വരുന്നത് പറയുകയാണ്, അ വര് ഊഹത്തെയല്ലാതെ പിന്പറ്റുന്നില്ല, അപ്പോള് സത്യം അല്ലാഹുവില് നിന്നുള്ള അ വന്റെ വചനമായ അദ്ദിക്റാണ്. യാതൊരു പങ്കുകാരും ഇടയാളന്മാരും ശുപാര്ശക്കാരും ഇല്ലാത്ത ഏകനായ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് അത് അ വതരിപ്പിച്ചിട്ടുള്ളത്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നവരും അല്ലാഹുവിന്റെ യും പ്രവാചകന്റെയും വിശ്വാസികളുടെയും ശത്രുക്കളുമായ കപടവിശ്വാസികള് നുണ പറയുന്നവര് തന്നെയാണെന്ന് 63: 1-4 ല് പറഞ്ഞിട്ടുണ്ട്. അവര് സത്യമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ് എന്ന് 56: 82 ല് പറഞ്ഞിട്ടുണ്ട്. 6: 100; 9: 30-31; 16: 2, 36 വിശദീകരണം നോക്കുക.