(അൽ കഹ്ഫ് ) 18 : 6
فَلَعَلَّكَ بَاخِعٌ نَفْسَكَ عَلَىٰ آثَارِهِمْ إِنْ لَمْ يُؤْمِنُوا بِهَٰذَا الْحَدِيثِ أَسَفًا

അപ്പോള്‍ അവര്‍ ഈ വര്‍ത്തമാനം കൊണ്ട് വിശ്വസിക്കാത്തതിന്‍റെ പേരില്‍ ദുഃഖം പൂണ്ട് നീ അവരുടെ പിന്നാലെ പോയി നിന്നെ സ്വയം നശിപ്പിക്കുന്നവ നായേക്കാം.

26: 3-4 സൂക്തങ്ങളില്‍, അപ്പോള്‍ അവര്‍ വ്യക്തമായ ഈ സൂക്തങ്ങളില്‍ വിശ്വസിക്കാതിരിക്കുന്നതില്‍ ദുഃഖം പൂണ്ട് നീ നിന്നെ സ്വയം നശിപ്പിച്ചേക്കാം, നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെമേല്‍ ആകാശത്തുനിന്ന് ഒരു ദൃഷ്ടാന്തമിറക്കുകയും, അത് മുഖേന അവരുടെ പിരടികള്‍ അദ്ദിക്ര്‍ കൊള്ളെ വിനീതരാക്കുകയും ചെയ്യുമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് ഗ്രന്ഥത്തിന്‍റെ വാഹകരായ കപടവിശ്വാസികളാണ് ജനങ്ങളില്‍ വെച്ച് അദ്ദിക്റിനോട് ഏറ്റവും കൂടുതല്‍ അവഗണനയും വിരോധവും വെച്ചുപുലര്‍ത്തുന്നത്. ഇവരുടെ അടുക്കല്‍ ഹദീസ് നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റല്ല, മറിച്ച് മുഹമ്മദ് ന ബിയുടെ കാലശേഷം -ഏകദേശം 200 വര്‍ഷങ്ങള്‍ക്ക് ശേഷം- ക്രോഡീകരിക്കപ്പെട്ട നബിവചനങ്ങളും നബിയുടെ പേരില്‍ കള്ളവാദികള്‍ കെട്ടിച്ചമച്ച വചനങ്ങളും കൂടിക്കലര്‍ന്ന ഗ്രന്ഥമാണ്. ഹദീസും സുന്നത്തുമെല്ലാം അദ്ദിക്ര്‍ തന്നെയാണെന്ന് ഈ വിഡ്ഢികള്‍ മനസ്സിലാക്കുന്നില്ല. 9: 82 ല്‍ വിവരിച്ച പ്രകാരം ഇത്തരം അക്രമികള്‍ക്ക് എതിരായി അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം വാദിക്കുന്നതും സാക്ഷിനില്‍ക്കുന്നതും അവരെ നരകത്തിലേ ക്ക് തള്ളിവിടുന്നതുമാണ്. 4: 77-78, 82, 87; 6: 25-26; 10: 99-100 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!