( അൽ കഹ്ഫ് ) 18 : 51

مَا أَشْهَدْتُهُمْ خَلْقَ السَّمَاوَاتِ وَالْأَرْضِ وَلَا خَلْقَ أَنْفُسِهِمْ وَمَا كُنْتُ مُتَّخِذَ الْمُضِلِّينَ عَضُدًا

ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചപ്പോഴോ അവരെത്തന്നെ സൃഷ്ടിച്ച പ്പോഴോ നാം അവരെ സാക്ഷികളാക്കിയിട്ടില്ല, നമ്മുടെ സഹായികളെന്ന് നടി ച്ച് വഴിപിഴപ്പിക്കുന്നവരെ ഞാന്‍ തെരഞ്ഞെടുക്കുകയുമില്ല.

നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇ ന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 20: 114 ല്‍ പറഞ്ഞ പ്രകാരം "എന്‍റെ നാഥാ! എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ" എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് ത്രികാലജ്ഞാ നമായ അദ്ദിക്ര്‍ വായിക്കേണ്ടതാണ്. അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് തടഞ്ഞതി നുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് വിധിദിവസം പിശാച് ഒഴിഞ്ഞ് മാറുന്ന രംഗം 14: 22 ല്‍ വിവരിച്ചിട്ടുണ്ട്. 7: 172-173, 18: 105-106; 9: 67-68 വിശദീകരണം നോക്കുക.