( മര്‍യം ) 19 : 39
وَأَنْذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لَا يُؤْمِنُونَ
നെടും ഖേദത്തിന്‍റെ ദിനത്തെക്കുറിച്ച് അവരെ നീ താക്കീത് നല്‍കുകയും ചെ യ്യുക, വിധി കല്‍പ്പിക്കപ്പെടുമ്പോള്‍; അവരാകട്ടെ പ്രജ്ഞാശൂന്യതയിലാകുന്നു, അവര്‍ വിശ്വസിക്കാത്തവരുമാകുന്നു.
വിധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ടാണ് വിധികല്‍പിക്കുക എന്നതിനാല്‍ 7: 8-9 ല്‍ വിവരിച്ച പ്രകാരം അന്ന് മിഥ്യാവാദികളായ ഫുജ്ജാറുകള്‍ നഷ്ടത്തിലായിരിക്കും. പ്രജ്ഞാശൂന്യരായ അവര്‍ ഞങ്ങള്‍ മുസ്ലിംകളും സ്വര്‍ഗം അനന്തരമെടുക്കുന്ന വിശ്വാ സികളുമാണ് എന്നും മിഥ്യയായി വാദിക്കുന്നവരാണെങ്കിലും ശരി. 7: 179 ല്‍ വിവരിച്ച പ്ര കാരം ലക്ഷ്യബോധ്യമില്ലാത്തവരും പ്രജ്ഞയറ്റവരുമായി ഇവിടെ ജീവിച്ചതിന് പിഴയാ യി അവര്‍ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക. 17: 97-98; 18: 103-106; 25: 33-34 വിശദീകര ണം നോക്കുക.