( മര്‍യം ) 19 : 40

إِنَّا نَحْنُ نَرِثُ الْأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ

നിശ്ചയം ഭൂമിയേയും അതിന് മുകളിലുള്ള ഏതൊരുവനേയും അനന്തരമെടുക്കുക നാം തന്നെയാകുന്നു, അവരെല്ലാം മടക്കപ്പെടുന്നതും നമ്മിലേക്ക് തന്നെയുമാകുന്നു.

അല്ലാഹു ആകാശഭൂമികളെ ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ച് 15: 27 ല്‍ പറഞ്ഞ പ്ര കാരം അതില്‍ ആദ്യം പ്രതിനിധികളായി ജിന്നുകളെ നിയോഗിച്ചു. അവര്‍ ഇവിടെ നാശകാരികളായി മാറിയപ്പോള്‍ അവരെ നശിപ്പിക്കുകയുണ്ടായി. ശേഷം മനുഷ്യരെ അവന്‍റെ പ്ര തിനിധികളായി നിശ്ചയിക്കുകയും ചെയ്തു. മനുഷ്യരും നാഥന്‍റെ പ്രാതിനിധ്യം വഹിക്കാ തെ നാശം വിതക്കുന്നവരായി മാറുമ്പോള്‍ അവരെ നശിപ്പിച്ച് പുതിയ തലമുറയെ സൃ ഷ്ടിക്കുന്ന ചര്യയാണ് അല്ലാഹുവിന്‍റേതെന്ന് 6: 133 ല്‍ വിവരിച്ചിട്ടുണ്ട്. സ്രഷ്ടാവിന്‍റെ പ്രാതിനിധ്യം വഹിക്കുന്ന വിശ്വാസികള്‍ അവരുടെ നാലാം ഘട്ടമായ പതിനഞ്ച് വയസ്സ് മുതലുള്ള ഭൂമിയിലെ ജീവിതം ഏഴാം ഘട്ടത്തിനുവേണ്ടി സ്വര്‍ഗം പണിയാനുള്ളതാണെന്ന് മനസ്സിലാക്കി ലക്ഷ്യബോധത്തോടുകൂടി ഇവിടെ പ്രവര്‍ത്തിക്കുന്നതാണ്. അവരോട് അന ന്തരാവകാശമായി സ്വര്‍ഗം ഏറ്റെടുത്തുകൊള്ളുക എന്ന് പറയപ്പെടുമെന്ന് 7: 43 ല്‍ പറഞ്ഞിട്ടുണ്ട്. പരീക്ഷണശാലയായ ഭൂമിയില്‍ അവര്‍ക്ക് വല്ല ദുരിതമോ പ്രതിസന്ധിയോ നഷ്ടമോ സംഭവിച്ചാല്‍ അവര്‍ 'നിശ്ചയം ഞങ്ങള്‍ തന്നെ അല്ലാഹുവില്‍ നിന്ന് വന്നവരും അ വനിലേക്കുതന്നെ തിരിച്ചുപോകേണ്ടവരുമാണ്' എന്ന് ആത്മഗതം ചെയ്ത് ക്ഷമയോടെ വര്‍ത്തിക്കുന്നതാണ് എന്ന് 2: 156 ല്‍ പറഞ്ഞിട്ടുണ്ട്. 9: 51; 18: 48-49 വിശദീകരണം നോക്കുക.

ഭൂമിയും അതിന് മുകളിലുള്ളതുമെല്ലാം അല്ലാഹു അനന്തരമെടുക്കുന്നതിനാല്‍ 3: 91; 5: 36; 10: 54; 13: 18; 39: 47 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ മൂടിവെക്കുന്ന കപടവിശ്വാസികള്‍ക്കും കുഫ്ഫാറുകള്‍ക്കും ഭൂമിയിലുള്ള സര്‍വ്വസമ്പത്തും അത്ര വേറെയും കിട്ടി അതുകൊണ്ട് വിധിദിവസത്തിലെ ശിക്ഷക്ക് പകരം നല്‍കി തെണ്ടം ചെയ്യാമെന്ന് വെച്ചാല്‍ അവരില്‍ നിന്ന് അത് സ്വീകരിക്കുകയില്ല. 39: 67; 40: 16 വിശദീകരണം നോക്കുക.