നമ്മിലേക്ക് കൊണ്ടുവരപ്പെടുന്ന ദിനം അവര്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും കാണുകയും ചെയ്യുന്നതാണ്, എന്നാല്‍ ഇന്നേദിനം ഈ അക്രമികള്‍ വ്യക്തമായ വ ഴികേടില്‍ തന്നെയാണ്.
ഐഹികലോകത്ത് വെച്ച് അദ്ദിക്ര്‍ കേള്‍ക്കാനും കാണാനും മനസ്സിലാക്കാനും അവസരം കിട്ടിയിട്ട് അതിന് തയ്യാറല്ലാത്ത അക്രമികള്‍ മരണസമയ ത്തെന്നപോലെ വിധിദിവസവും 'ഞങ്ങള്‍ പ്രവാചകന്‍റെ മാര്‍ഗം തെരഞ്ഞെടുത്തിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു! ഇന്നാലിന്നവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിന് ശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത്, പിശാച് മനുഷ്യന് ഒരു വഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്ന് വിലപിക്കുമെന്ന് 25: 27-29 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നരകക്കുണ്ഠം അടുപ്പിക്കുന്ന ദിനം 'ദിക്റാ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു' എന്ന് മനുഷ്യന് ബോധ്യം വരുമെന്ന് 89: 23 ലും; 'ഞാന്‍ എന്‍റെ ജീവിതം വെറുതെ കളഞ്ഞല്ലോ' എന്ന് അവന്‍ വിലപിക്കുമെന്ന് 89: 24 ലും; അത്തരം ഫുജ്ജാ റുകള്‍ അന്ന് നരകത്തിന്‍റെ പാറാവുകാരോട്: 'ഓ! ഞങ്ങള്‍ അദ്ദിക്ര്‍ കേട്ടിരുന്നുവെങ്കില്‍, അല്ലെങ്കില്‍ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചിരുന്നുവെങ്കില്‍ ഈ കത്തിയാളുന്ന നരകത്തിന്‍റെ സഹവാസികളാകുമായിരുന്നില്ലല്ലോ' എന്ന് വിലപിക്കുമെന്ന് 67: 10 ലും; ഇന്നേദിനം നിന്‍റെ ദൃഷ്ടിയുടെ മുകളിലുള്ള ആ വരണം നാം എടുത്ത് കളഞ്ഞിരിക്കുകയാണ്, അപ്പോള്‍ നിനക്ക് എല്ലാം തീക്ഷ്ണമായി കാണാന്‍ സാധിക്കുമെന്ന് വിധിദിവസം ഫുജ്ജാറുകളോട് പറയുമെ ന്ന് 50: 22 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 5: 10, 86; 18: 49, 57 വിശദീകരണം നോക്കുക.