( മര്‍യം ) 19 : 96

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَيَجْعَلُ لَهُمُ الرَّحْمَٰنُ وُدًّا

നിശ്ചയം വിശ്വാസികളായവരും ആ വിശ്വാസം ലോകര്‍ക്ക് എത്തിച്ചുകൊടു ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരുമുണ്ടല്ലോ, അവരോട് നിഷ്പക്ഷവാ ന്‍ സ്നേഹത്തില്‍ വര്‍ത്തിക്കുകതന്നെ ചെയ്യും.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തു മായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി പ്രപഞ്ചത്തിലുള്ള എല്ലാ ചരാചരങ്ങള്‍ക്കും നിഷ്പ ക്ഷവാനെ സ്തുതിക്കാനും വാഴ്ത്താനും അവസരം ഒരുക്കിക്കൊടുക്കുക എന്നത് അ ല്ലാഹുവിന്‍റെ പ്രതിനിധികളായി നിയോഗിക്കപ്പെട്ട മനുഷ്യരുടെ ബാധ്യതയാണ്. അ ങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ നിഷ്പക്ഷവാനായ അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരി ക്കുകയാണ്. അപ്പോള്‍ അവന്‍ അവരെയും സഹായിക്കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും നല്ല പ്രവൃത്തിനോക്കി അവര്‍ക്ക് പരലോകത്തില്‍ പ്രതിഫ ലം നല്‍കുന്നതുമാണ്. 9: 71 -72; 16: 110; 19: 60-61 വിശദീകരണം നോക്കുക.