أُولَٰئِكَ لَهُمْ نَصِيبٌ مِمَّا كَسَبُوا ۚ وَاللَّهُ سَرِيعُ الْحِسَابِ
അക്കൂട്ടര്‍ക്ക് അവര്‍ സമ്പാദിച്ച വിഹിതമുണ്ട്, അല്ലാഹുവാകട്ടെ അതിവേഗം കണക്കുനോക്കുന്നവന്‍ തന്നെയാകുന്നു.
ജാഹിലിയ്യാകാലത്ത് ഹജ്ജ് സമയങ്ങളില്‍ പൂര്‍വ്വപിതാക്കളുടെ മഹിമ എടുത്തു ദ്ധരിക്കുകയും അവരെ പാടിപ്പുകഴ്ത്തുകയും ചെയ്തിരുന്നു. ഇനി മുതല്‍ അത് പാടില്ലെന്നും അല്ലാഹുവിനെയാണ് ഓര്‍ക്കേണ്ടതെന്നും വാഴ്ത്തേണ്ടതെന്നും അവരവരുടെ പതിനഞ്ച് വയസ്സിനുശേഷമുള്ള ജീവിത രംഗങ്ങളെല്ലാം അയവിറക്കിക്കൊണ്ട് അല്ലാഹുവിനോട് ഏറ്റുപറഞ്ഞ് അതെല്ലാം പൊറുത്തുതരുവാന്‍ അപേക്ഷിക്കണമെന്നും കല്പിക്കുന്നു. അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന നാഥനെ മനസ്സിലാക്കിയവര്‍ക്ക് മാത്രമേ നാഥനെ സ്മരിച്ച് നില കൊള്ളാന്‍ സാധിക്കുകയുള്ളൂ. ഇന്ന് നാഥനെ സ്മരിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന രീതി 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. എല്ലാ ജീവജാലങ്ങളും ആത്മാവുകൊണ്ട് അല്ലാഹുവിനെ വാഴ്ത്തുകയും പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നിരിക്കെ അവയുടെ വാ ഴ്ത്തലും പരിശുദ്ധപ്പെടുത്തലും നിലനിര്‍ത്തുന്നതിന് വേണ്ടി പ്രപഞ്ചത്തിന്റെ ആയുസ്സ് നീട്ടുക എന്ന ലക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ച് 22: 40; 47: 7; 61: 14 സൂക്തങ്ങളി ല്‍ പറഞ്ഞപ്രകാരം നിഷ്ക്ഷവാനായ നാഥനെ സഹായിക്കലാണ് ഇന്ന് പരമപ്രധാനം.
14: 2-3 ല്‍, കാഫിറുകള്‍ക്ക് അതികഠിനമായ ശിക്ഷയില്‍ നിന്നുള്ള 'വൈല്' എന്ന ചെരുവാണുള്ളത്; അവര്‍ പരലോകത്തിനുമേല്‍ ഐഹിക ജീവിതത്തെ ഇഷ്ടപ്പെടുന്ന വരും അല്ലാഹുവിന്റെ മാര്‍ഗത്തെത്തൊട്ട് ജനങ്ങളെ തടയുകയും അതിനെ വക്രീകരി ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്, അക്കൂട്ടര്‍ വിദൂരമായ വഴികേടിലാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികള്‍ അനുഗ്രഹമായ അദ്ദിക്റിനെ നിഷേധമാക്കി മാറ്റിമറിച്ച് തങ്ങളുടെ കെട്ടജനതക്ക് നരകക്കുണ്ഠം അനുവദനീയമാക്കി ക്കൊടുത്തിട്ടുണ്ടെന്ന് 14: 28-29 ല്‍ പറഞ്ഞിട്ടുണ്ട്. ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ് ഇഹലോകത്തിനുവേണ്ടി മാത്രം പ്രാര്‍ത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്യുക. ജീവിതലക്ഷ്യം മനസ്സിലാക്കിയ വിശ്വാ സികളാവട്ടെ, പരലോക ജീവിതവിജയം ലക്ഷ്യം വെച്ചുകൊണ്ട് ഇഹലോക ജീവിതം അ ദ്ദിക്റിന്റെ വെളിച്ചത്തില്‍ ചിട്ടപ്പെടുത്തുന്നവരും ഗ്രന്ഥത്തില്‍ നിന്ന് നരകം കണ്ട് ഇവിടെ വെച്ചുതന്നെ അതിനെ തടയുന്നവരുമാണ്. സ്വര്‍ഗം അല്ലെങ്കില്‍ നരകം ഓരോരുത്തരും ഇവിടെവെച്ച് സമ്പാദിക്കുന്നതാണെന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. 42: 20 ല്‍, ആരാണോ പരലോകത്തിലെ വിളവ് ഉദ്ദേശിച്ചുകൊണ്ട് പ്രവര്‍ത്തിച്ചത്, അവന് അവന്റെ വിളവ് നാം വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്, ആരാണോ ഇഹലോകത്തെ വിളവ് ഉദ്ദേശിച്ചുകൊണ്ട് പ്രവര്‍ത്തിച്ചത്, അവന് നാം അതില്‍ നിന്നും കൊടുക്കുന്നതാണ്, അവന് പരലോകത്തില്‍ യാതൊരു വിഹിതവും ഉണ്ടാവുകയുമില്ല എന്നും പറഞ്ഞിട്ടുണ്ട്. ആരാണോ ധൃതിയില്‍ ഐഹികനേട്ടം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നത്, അവരില്‍ അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് അവന് ഉദ്ദേശിക്കുന്ന വിധത്തില്‍ ആ നേട്ടം ഒരുക്കിക്കൊടുക്കുകയും മരണത്തോടുകൂടി കാരുണ്യം വിലക്കപ്പെട്ടവനും നിന്ദ്യനായിക്കൊണ്ടും നരകത്തില്‍ എറിയപ്പെടുന്നതാണ് എന്ന് 17: 18 ലും; ആരാണോ വിശ്വാസിയായിക്കൊണ്ട് പരലോകത്തെ ഉദ്ദേശിച്ച് പ്രവര് ത്തിക്കുന്നത്, അക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കുകതന്നെ ചെയ്യുമെന്ന് 17: 19 ലും പറഞ്ഞിട്ടുണ്ട്. ആരാണോ ഭൗതികജീവിതവും അതിലെ അലങ്കാരവും ഉദ്ദേശിച്ചത്, അവര്‍ക്ക് അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നാം അനുമതി കൊടുക്കും, അവര്‍ക്ക് അതില്‍ ഞാന്‍ യാതൊരു കുറവും വരുത്തുകയില്ല എന്ന് 11: 15 ലും; അക്കൂട്ടര്‍ക്ക് പരലോകത്തില്‍ നരകമല്ലാതെ ഇല്ലെന്നും ഇവിടെ അവര്‍ ഉത്പാദിപ്പിച്ചതെല്ലാം മിഥ്യയായിത്തീരുകയും അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാവുകയും ചെയ്തിരിക്കുന്നു എന്ന് 11: 16 ലും പറഞ്ഞിട്ടുണ്ട്. ഈ സൂക്തങ്ങളുടെയെല്ലാം വിശദീകരണമായി: ഐഹി കലോകം പരലോകത്തേക്കുള്ള കൃഷിയിടമാണ് എന്ന് പ്രപഞ്ചനാഥന് അവന്റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസി മാത്രമേ അത് അംഗീകരിച്ച് പ്രവര്‍ത്തിക്കുകയുള്ളൂ. അതുകൊണ്ട് വിശ്വാസികള്‍ ഏത് കാര്യവും പ്രവര്‍ത്തിക്കേണ്ടത് പരലോകം ലക്ഷ്യം വെച്ചുകൊണ്ട് ഗ്രന്ഥത്തിന്റെ വെളിച്ചത്തിലായിരിക്കണം. 6: 62 അവസാനിക്കുന്നത്, അല്ലാഹുവാകട്ടെ അതിവേഗം കണക്കുനോക്കുന്നവന്‍ തന്നെയാണ് എന്ന് പറഞ്ഞുകൊണ്ടാണ.് നിഷ്പക്ഷവാനായ നാഥന് വിധിദിവസം ഓരോരുത്തരുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് വിവരം പറയുകയില്ല, മറിച്ച് 17: 13-14; 18: 49; 23: 62-64; 45: 28-29; 36: 12; 58: 6; 78: 28-29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖ തുറന്ന പുസ്തകമായി എടുത്തുകൊടുത്ത് "നീ നിന്റെ ഗ്രന്ഥം വായിക്കുക, ഇന്നേദിനം നിന്റെ വിചാരണ നടത്താന്‍ നീതന്നെ ഏറ്റവും മതിയായവനാകുന്നു" എന്ന് പറയുകയാണ് ചെയ്യുക. വിശ്വാസി മാത്രമേ പ്രസ്തുത ബോധത്തില്‍ നിലകൊള്ളുകയുള്ളൂ. ഈ ബോധമില്ലാതെ ഇവിടെ ജീവിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര് പ്രസ് തുത കര്‍മ്മരേഖ വായിക്കുമ്പോള്‍ അതിലുള്ളത് കണ്ട് കുണ്ഠിതപ്പെടുന്ന രംഗം 18: 49 ല്‍ വിവരിച്ചിട്ടുണ്ട്. 2: 186 ല്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാനും കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാ നും രണ്ട് ഉപാധികള്‍ പറഞ്ഞിട്ടുണ്ട്. സത്യമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയു കയും ചെയ്യുന്ന ഫുജ്ജാറുകള്‍ മിഥ്യയാണ് പിന്‍പറ്റുന്നത് എന്നതിനാല്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധികല്പിക്കുന്ന ദിവസം 7: 8-9; 40: 78 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം മിഥ്യാവാദികളായ അവരുടെ കര്‍മങ്ങള്‍ക്ക് ത്രാസില്‍ തൂക്കം ലഭിക്കാതെ അവര്‍ എല്ലാം നഷ്ടപ്പെട്ടവരാകുന്നതാണ്. 2: 254; 4: 85; 47: 7-9 വിശദീകരണം നോക്കുക.