( അല്‍ ബഖറ ) 2 : 217

يَسْأَلُونَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِيهِ ۖ قُلْ قِتَالٌ فِيهِ كَبِيرٌ ۖ وَصَدٌّ عَنْ سَبِيلِ اللَّهِ وَكُفْرٌ بِهِ وَالْمَسْجِدِ الْحَرَامِ وَإِخْرَاجُ أَهْلِهِ مِنْهُ أَكْبَرُ عِنْدَ اللَّهِ ۚ وَالْفِتْنَةُ أَكْبَرُ مِنَ الْقَتْلِ ۗ وَلَا يَزَالُونَ يُقَاتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَنْ دِينِكُمْ إِنِ اسْتَطَاعُوا ۚ وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളില്‍ യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് നിന്നോട് അവര്‍ ചോദിക്കുന്നു, നീ പറയുക: അതില്‍ യുദ്ധം ചെയ്യുന്നത് വലിയ കുറ്റം തന്നെ, അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് തടയലും അതിനെ മൂടിവെക്കലും മസ്ജിദുല്‍ ഹറമിനെത്തൊട്ട് തടയലും അതിലെ നിവാസികളെ അവിടെ നിന്ന് പുറപ്പെടുവിക്കലും അല്ലാഹുവിന്‍റെയടുക്കല്‍ അതിലും വലിയതാണ്, വധത്തെക്കാള്‍ മാരകമാണ് നാശം വിതയ്ക്കല്‍, അവര്‍ക്ക് സാധിക്കുമെങ്കില്‍ നിങ്ങളുടെ ദീനില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നതുവരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയില്ല, നിങ്ങളില്‍ നിന്ന് ആരെങ്കിലും തന്‍റെ ദീനില്‍ നിന്ന് പിന്തിരിയുകയും കാഫിറായിക്കൊണ്ട് മരിക്കുകയും ചെയ്താല്‍ അപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായി, അക്കൂട്ടര്‍ തന്നെയാണ് നരകവാസികള്‍, അവര്‍ അതില്‍ ശാശ്വതരുമായിരിക്കും.

ഖുറൈശികളുടെ പടനീക്കങ്ങള്‍ മനസ്സിലാക്കുന്നതിനുവേണ്ടി പ്രവാചകന്‍ എട്ട് അംഗങ്ങളടങ്ങുന്ന ഒരു സംഘത്തെ ത്വാഇഫിന്‍റെയും മക്കയുടെയും ഇടയിലുള്ള നഖ്ല താഴ്വരയിലേക്ക് നിയോഗിക്കുകയുണ്ടായി. അവര്‍ ഖുറൈശികളില്‍ നിന്നുള്ള ഒരു കച്ചവടസംഘം മക്കയിലേക്ക് തിരിച്ചുപോകുന്നത് കാണുകയും ആ സംഘം മക്കയിലെത്തിയാലുള്ള ഭവിഷ്യത്ത് ഓര്‍ത്ത് അവരെ അക്രമിക്കുകയും അവരിലൊരാളെ വധിക്കുകയും ബാക്കിയുള്ളവരെ അവരുടെ സമ്പത്തുക്കളോടൊപ്പം മദീനയിലേക്ക് ബന്ദികളായി കൊണ്ടുവരികയും ചെയ്തു. ജമാദുല്‍ ആഖിര്‍ അവസാനത്തില്‍ നടന്ന ഈ സംഭവം യുദ്ധം നിഷിദ്ധമായ റജബ് മാസത്തിലാണെന്നും നിഷിദ്ധമായ മാസത്തില്‍ മുഹമ്മദും അനുയായികളും യുദ്ധത്തില്‍ മുഴുകിയിരിക്കുകയാണെന്നും ഖുറൈശികള്‍ ആരോപിക്കാന്‍ തുടങ്ങി. മദീനയിലുള്ള ജൂതന്മാരും കപടവിശ്വാസികളും ഇത് ഏറ്റുപറയാന്‍ തുടങ്ങിയപ്പോള്‍ ഇറങ്ങിയതാണ് ഈ സൂക്തം. ഇതിനെത്തുടര്‍ന്നാണ് യുദ്ധം നിര്‍ബന്ധമാക്കി ക്കൊണ്ടുള്ള കല്‍പനാസൂക്തമായ 2: 216 അവതരിച്ചത്. വിശ്വാസി വിശ്വാസത്തിനുശേഷം പിന്തിരിഞ്ഞ് കപടവിശ്വാസിയായി മരണപ്പെടുമ്പോഴാണ് അവന്‍റെ കര്‍മങ്ങള്‍ നിഷ്ഫലമായി നരകത്തില്‍ ആപതിക്കുന്നതെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു. വിശ്വാസികളേ, നിങ്ങളില്‍ ആരാണോ തന്‍റെ ദീനില്‍ നിന്ന് പുറത്തുപോകുന്നത് അവര്‍ക്ക് പകരം അവര്‍ അല്ലാഹുവിനെയും അല്ലാഹു അവരെയും സ്നേഹിക്കുകയും വിശ്വാസികളോട് വിനയം കാണിക്കുകയും കാഫിറുകളോട് കാര്‍ക്കശ്യം പുലര്‍ത്തുകയും ചെയ്യുന്ന ഒരു ജനതയെ അല്ലാഹു കൊണ്ടുവരുന്നതാണ്, അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവരും ഒരു ആക്ഷേപകന്‍റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും, അത് അല്ലാഹുവിന്‍റെ അനുഗ്രഹമാകുന്നു, അത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു, അല്ലാഹു സര്‍വ്വവ്യാപിയായ സര്‍വ്വജ്ഞാനിയാകുന്നു എന്ന് 5: 54 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം തന്നെ വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ദീനില്‍ നിന്നും പുറത്തുപോയിരിക്കുകയാണ്. 9: 31 ല്‍ വിവരിച്ച പ്രകാരം അവരില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണ്. 2: 121; 6: 89-90; 18: 103-106 വിശദീകരണം നോക്കുക.