مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ
അതില് നിന്നാണ് നാം നിങ്ങളെ സൃഷ്ടിച്ചത്, അതിലേക്കുതന്നെയാണ് നാം നിങ്ങളെ മടക്കുന്നതും, അതില് നിന്നുതന്നെ നാം നിങ്ങളെ മറ്റൊരു പ്രാവശ്യം പുറപ്പെടുവിക്കുകയും ചെയ്യും.
'അതില് നിന്നാണ് നാം നിങ്ങളെ സൃഷ്ടിച്ചത്' എന്ന് പറഞ്ഞതില് നിന്നും ഭൂമിയി ലാണ് നാം നിങ്ങളെ സൃഷ്ടിച്ചത് എന്ന് ആശയം വരുന്നില്ല. ഭൂമിയില് നിന്ന് കൊണ്ടു പോയ മണ്ണുകൊണ്ട് സ്വര്ഗത്തില് വെച്ചാണ് ആദമിന്റെ ശരീരം സൃഷ്ടിച്ചിട്ടുള്ളത് എ ന്ന് 15: 26 ല് പറഞ്ഞിട്ടുണ്ട്. 32: 7-9 ല്, മനുഷ്യന്റെ സൃഷ്ടിപ്പിന് കളിമണ്ണ് കൊണ്ട് തുട ക്കം കുറിച്ചു, പിന്നെ അവന്റെ വംശപരമ്പര ഹീനമായ വെള്ളത്തിന്റെ സത്തില് നിന്നാക്കി മാറ്റി, പിന്നെ അവനെ രൂപപ്പെടുത്തി, നാലാം മാസത്തില് അവന്റെ റൂഹില് നിന്ന് അ തില് ആവാഹിപ്പിച്ചു, നിങ്ങള്ക്ക് അവന് കേള്വി, കാഴ്ച, ബുദ്ധിശക്തി എന്നിവ പ്രദാനം ചെയ്യുകയും ചെയ്തു, എന്നാല് നിങ്ങളില് അല്പം പേര് മാത്രമേ നന്ദി പ്രകടിപ്പിക്കുന്ന വരായുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. 2: 28; 4: 1 വിശദീകരണം നോക്കുക.