(അമ്പിയാഅ്) 21 : 11
وَكَمْ قَصَمْنَا مِنْ قَرْيَةٍ كَانَتْ ظَالِمَةً وَأَنْشَأْنَا بَعْدَهَا قَوْمًا آخَرِينَ
എത്രയെത്ര നാടുകളെയാണ് അവര്‍ അക്രമികളായപ്പോള്‍ നാം തരിപ്പണമാക്കു കയും അതിനുശേഷം മറ്റൊരു ജനതയെ അവിടെ നാം നട്ടുവളര്‍ത്തുക യും ചെയ്തത്.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ച് തെമ്മാടികളായി മാറിയതിനാല്‍ 6: 89-90 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നിഷ്പക്ഷവാനായ നാഥന്‍, പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട അദ്ദിക്റിനെ മൂടിവെക്കാത്ത ഇതര ജനവിഭാഗങ്ങളെ അത് ഏല്‍പിക്കുന്നതാണ്. പിന്നീട് എല്ലാ മനുഷ്യരും ഫുജ്ജാറുകളെപ്പോലെ അക്രമികളും തെമ്മാടികളുമായി മാറുമ്പോള്‍ 6: 158 ല്‍ വിവരിച്ച പ്രകാരം അന്ത്യദിനത്തിന്‍റെ പ്രധാ നപ്പെട്ട 10 അടയാളങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നതാണ്. 4: 133; 6: 133; 10: 54 വിശദീകരണം നോക്കുക