يَوْمَئِذٍ يُوَفِّيهِمُ اللَّهُ دِينَهُمُ الْحَقَّ وَيَعْلَمُونَ أَنَّ اللَّهَ هُوَ الْحَقُّ الْمُبِينُ
അന്നാളില് അവരുടെ യഥാര്ത്ഥ ജീവിതത്തിനുള്ള പ്രതിഫലം അല്ലാഹു അവ ര്ക്ക് പൂര്ത്തിയായി നല്കുന്നതാണ്; നിശ്ചയം അല്ലാഹു, അവന് മാത്രമാണ് വ്യക്തമായ സത്യമെന്ന് അവര്ക്ക് മനസ്സിലാകുന്നതുമാണ്.
2: 286 ല് വിവരിച്ച പ്രകാരം ഓരോ ആത്മാവിനും അത് സമ്പാദിച്ചതാണുള്ള ത്. അതുകൊണ്ട് ജീവിതലക്ഷ്യം മനസ്സിലാക്കിയ ആയിരത്തില് ഒന്നായ വിശ്വാസി സ്വ ര്ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിന്റെ വെളിച്ചത്തിലാണ് ഇവി ടെ ജീവിതം നയിക്കുക. എന്നാല് 7: 179; 9: 67-68; 15: 44 തുടങ്ങിയ സൂക്തങ്ങളില് വിവരി ച്ച പ്രകാരം ലക്ഷ്യബോധമില്ലാത്ത പ്രജ്ഞയറ്റവരായ ഫുജ്ജാറുകള് അദ്ദിക്റിനെ മൂടി വെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും നരകക്കുണ്ഠം സമ്പാദിച്ചുകൊണ്ടിരിക്കുന്നവ രാണ്. 2: 281; 6: 104; 39: 24, 32 വിശദീകരണം നോക്കുക.