فِي بُيُوتٍ أَذِنَ اللَّهُ أَنْ تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ
അല്ലാഹു പടുത്തുയര്ത്താന് സമ്മതം കൊടുത്ത ചില ഭവനങ്ങളില്-അവയി ല് അവന്റെ നാമം സ്മരിക്കപ്പെടുകയും പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും അവനെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
സൂക്തത്തില് പറഞ്ഞ വീടുകള് അല്ലാഹുവിനെ ധാരാളമായി സ്മരിക്കാനും സ് തുതിക്കാനും വാഴ്ത്താനും ഉതകുന്ന വിധത്തില് അദ്ദിക്ര് പഠിപ്പിക്കാനുള്ള പള്ളികളാണ്. എന്നാല് 3: 7-10 ല് വിവരിച്ച പ്രകാരം പ്രവാചകന്റെ വിയോഗത്തിന് 30 വര്ഷങ്ങള്ക്കു ശേഷം ഇസ്ലാം പിരിയുടയുകയും ഗ്രന്ഥം വഹിക്കുന്നവര് അദ്ദിക്റിനെ മൂടിവെച്ചുകൊ ണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകളായി മാറുകയു ണ്ടായി. 4: 150-151 ല് വിവരിച്ച പ്രകാരം അവര് ആത്മാവിനെയും പരലോകത്തെയും പ രിഗണിക്കാതെ ശരീരത്തിനും ഐഹികലോകത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനതയും യഥാര്ത്ഥ കാഫിറുകളുമായിരിക്കുകയാണ്. അ വരുടെ പ്രാര്ത്ഥനയും ഖുര്ആന് പാരായണവുമെല്ലാം ദൈവസ്മരണയില്ലാതെ 8: 35 ല് വിവരിച്ച പ്രകാരം ആര്പ്പും വിളിയുമാണ്. അങ്ങനെ അവരുടെ പള്ളികളാകട്ടെ, 9: 107-108 ല് വിവരിച്ച പ്രകാരം ഉപദ്രവകരമായ പള്ളികളുമാണ്.
ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല് ഒരുമിച്ച് ചേര്ന്നുള്ള ജുമുഅഃ, ജമാഅത്ത് നമസ്കാരങ്ങള് ഇല്ല. 7: 205 ല് പ്രവാചകനോട് കല്പി ച്ചിട്ടുള്ളത്-നീ നിന്റെ നാഥനെ വളരെ വിനീതനായും ഉള്ളിന്റെയുള്ളില് ഭയപ്പെട്ടുകൊണ്ടും വാക്കുകള് നാവുകൊണ്ട് പറയാതെ പ്രഭാത പ്രദോഷങ്ങളില് ആത്മാവുകൊണ്ട് സ്മരി ക്കുക എന്നും നീ പ്രജ്ഞയറ്റവരില് ഉള്പ്പെടരുത് എന്നുമാണ്. അപ്പോള് ഇന്ന് ഒറ്റപ്പെട്ട വിശ്വാസി 7: 205-206 ല് വിവരിച്ച പ്രകാരമുള്ള പ്രാര്ത്ഥനാ രീതിയും ജീവിത രീതിയുമാണ് പിന്പറ്റേണ്ടത്. 9: 17-18; 22: 40; 25: 17-18 വിശദീകരണം നോക്കുക.