( അന്നൂര്‍ ) 24 : 34

وَلَقَدْ أَنْزَلْنَا إِلَيْكُمْ آيَاتٍ مُبَيِّنَاتٍ وَمَثَلًا مِنَ الَّذِينَ خَلَوْا مِنْ قَبْلِكُمْ وَمَوْعِظَةً لِلْمُتَّقِينَ

നിശ്ചയം, നാം നിങ്ങളിലേക്ക് വ്യക്തമായ സൂക്തങ്ങള്‍ അവതരിപ്പിച്ച് തന്നി ട്ടുണ്ട്-നിങ്ങള്‍ക്ക് മുമ്പുള്ളവരായവരില്‍ നിന്നുള്ളവരുടെ ഉപമ ഉദാഹരണങ്ങ ളായിക്കൊണ്ടും സൂക്ഷ്മതയുള്ളവര്‍ക്ക് സദുപദേശവുമായിക്കൊണ്ടും.

ത്രികാലജ്ഞാനിയായ നാഥനില്‍ നിന്നുള്ള എല്ലാ ഓരോ കാര്യവും വിശദീക രിച്ചിട്ടുള്ള ഏറ്റവും നല്ല ഗ്രന്ഥമാണ് അദ്ദിക്ര്‍. 16: 89 ല്‍ പറഞ്ഞ പ്രകാരം സര്‍വസ്വം നാ ഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ മാത്രമേ അതിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി സ്വീകരിക്കുകയുള്ളൂ. എന്നാല്‍ അറബി ഖുര്‍ആന്‍ വായി ക്കുന്ന ഫുജ്ജാറുകള്‍ അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരായതിനാല്‍ 7: 37 ല്‍ പറഞ്ഞ പ്രകാരം മരണസമയത്ത് അവരുടെ ആത്മാവിനെതിരെ നിശ്ചയം അവ ര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 3: 138; 11: 120; 16: 125; 23: 102-103 വിശദീകരണം നോക്കുക.